ഒറ്റ വിസയില്‍ ഗള്‍ഫില്‍ ഉടനീളം യാത്ര ചെയ്യാം; ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടന്‍ വരുന്നു, വിശദാംശങ്ങള്‍ അറിയാം
പ്രവാസികള്‍ക്ക് പെട്ടെന്ന് തന്നെ ഒറ്റ വിസയില്‍ ഗള്‍ഫില്‍ ഉടനീളം യാത്ര ചെയ്യാം. ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടന്‍ വരുന്നു. ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷാവസാനത്തോടെ തുടങ്ങുമെന്ന് ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം അതോറിറ്റി (എസ്സിടിഡിഎ) ഖാലിദ് ജാസിം അല്‍ മിദ്ഫ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പറഞ്ഞു. ”ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ സംവിധാനവും നിലവില്‍ വരും. ഞങ്ങള്‍ രാവും പകലും അതിനായി ജോലി ചെയ്യുകയാണ്. ഇ-സേവനം പ്രധാന ഭാഗമായതിനാല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സുരക്ഷിതത്തത്തിനും വിട്ടുവീഴ്ച ചെയ്യില്ല” റീജിയണല്‍ ടൂറിസം മേധാവിയുടെ പാനല്‍ ചര്‍ച്ചയില്‍ അല്‍ മിദ്ഫ പറഞ്ഞു.
പ്രാദേശിക ടൂറിസ്റ്റ് വിസകളെ ജിസിസി ഗ്രാന്‍ഡ് ടൂറുകള്‍ എന്ന് വിളിക്കുമെന്നും ഇത് ജിസിസി ഉള്‍പ്പെടുന്ന ആറ് രാജ്യങ്ങളില്‍ വിനോദസഞ്ചാരികളെ 30 ദിവസത്തിലധികം ചെലവഴിക്കാന്‍ അനുവദിക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു.
‘വിസ പ്രാബല്യത്തില്‍ വന്നാല്‍, ജിസിസി രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുന്നതിനും ഇത് സംഭാവന ചെയ്യും, അങ്ങനെ ഹോട്ടല്‍ അതിഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും മേഖലയെ പ്രാദേശിക, അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ മുന്‍നിര കേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യും.’ ഏപ്രില്‍ 28, 29 തീയതികളില്‍ റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം അല്‍ മാരി പറഞ്ഞു.യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും വലിയ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുമായും കമ്പനികളുമായും ചേര്‍ന്ന് മുഴുവന്‍ മേഖലയെയും ഉള്‍പ്പെടുത്തുന്ന പാക്കേജുകള്‍ പുറത്തിറക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ മിദ്ഫ പറഞ്ഞു. വിസ സമാരംഭിച്ചുകഴിഞ്ഞാല്‍ യാത്രാ പാക്കേജുകള്‍ സ്വകാര്യമേഖല പുറത്തിറക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)