യുഎഇയിലെ ടാക്സി നിരക്കിൽ മാറ്റം
ദുബായിലെ ടാക്സി നിരക്കിൽ മാറ്റം. കിലോമീറ്ററിന് 12 ഫിൽസ് വർധിച്ചെന്ന് റിപ്പോർട്ട്. ഈ വർഷം പെട്രോൾ വിലയിലുണ്ടായ വർധനയാണ് നിരക്ക് ഉയരാൻ കാരണമായത്. സ്‌പെഷ്യൽ 95-ന്റെ വില ജനുവരിയിൽ ലീറ്ററിന് 2.71 ദിർഹമായിരുന്നു, എന്നാൽ ഇപ്പോൾ ലീറ്ററിന് 3.22 ദിർഹമാണ്. ദുബായിൽ ടാക്സികൾക്ക് ഇപ്പോൾ കിലോ മീറ്ററിന് 2.09 ദിർഹമാണെന്ന് ദുബായ് ടാക്സി കമ്പനി പിജെഎസ്‌സി (ഡിടിസി) വെബ്‌സൈറ്റ് പറയുന്നു. മുൻപ് കിലോമീറ്ററിന് 1.97 ദിർഹം ഈടാക്കിയിരുന്നതിനെ അപേക്ഷിച്ച് 12 ഫിൽസ് വർധിച്ചു. ഒരു കിലോമീറ്ററിന് ഇന്ധന ഉപയോഗത്തിൽ മാത്രമാണ് നിരക്ക് വർധന പ്രതിഫലിക്കുന്നത്. ഫ്ലാഗ്-ഡൗൺ അല്ലെങ്കിൽ ഫ്ലാഗ് ഫാൾ നിരക്ക് (ഒരു ടാക്സി യാത്രയുടെ തുടക്കത്തിൽ ഈടാക്കുന്ന പ്രാരംഭ ചാർജ്) നൽകിയും യാത്ര ചെയ്യാവുന്നതാണ്. അതേസമയം, ദുബായ് മെട്രോ, ട്രാം, പൊതു ബസുകൾ എന്നിവയുൾപ്പെടെ മറ്റ് പൊതുഗതാഗത രീതികളുടെ നിരക്കിൽ മാറ്റമില്ല. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഈ വർഷം മാർച്ച് മുതൽ ടാക്സി നിരക്കിൽ 4 ഫിൽസ് (കിലോമീറ്ററിന് 1.83 ദിർഹം) വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ 1.79 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ ഷാർജയിൽ ബസ് നിരക്കിൽ മാറ്റം വന്നെങ്കിലും ടാക്സി നിരക്കിൽ മാറ്റം ഉണ്ടായിരുന്നില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)