യുഎഇയിലെ അപകട സാധ്യതയുള്ള റോഡുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍
യുഎഇയിലെ അപകട സാധ്യതയുള്ള റോഡുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള 10 റോഡുകളുടെ വിവരങ്ങള്‍ ആണ്് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. 2023- ലെ റോഡ് സുരക്ഷാ സ്ഥിതി വിവരക്കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡാണ് (ഇ11) ഏറ്റവും അപകടകരമായ റോഡ്. അബുദാബിയിലെ അല്‍ ഫലാഹ് മുതല്‍ റാസല്‍ഖൈമ വരെയുള്ള യു.എ.ഇ. യിലെ പ്രധാന റോഡാണിത്. കഴിഞ്ഞ വര്‍ഷം ഇവിടെ 223 പേര്‍ക്ക് പരിക്കേല്‍ക്കുകയും 43 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
എമിറേറ്റ്സ് റോഡാണ് അപകട സാധ്യതയുള്ള രണ്ടാമത്തെ റോഡ്. ഇവിടെ കഴിഞ്ഞവര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചു. 104 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് സായിദ് റോഡാണ് അപകടകരമായ റോഡുകളില്‍ മൂന്നാമത്. ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ 16 മരണവും 131 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അബുദാബി-അല്‍ ഐന്‍. റോഡ് നാലാമതാണ്. 171 പരിക്കുകളും 13 മരണങ്ങളുമാണ് ഇവിടെ കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 134 പരിക്കുകളും 12 മരണവുമായി ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് ആണ് അഞ്ചാം സ്ഥാനത്ത്. അബുദാബി-അല്‍ സിലാ റോഡിലുണ്ടായ വാഹനാപകടങ്ങളില്‍ 11 മരണവും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബായ്-അല്‍ഐന്‍ റോഡില്‍ 10 മരണം, 19 പേര്‍ക്ക് പരിക്ക്, താരിഫ് റോഡില്‍ ഏഴ് മരണവും 24 പേര്‍ക്ക് പരിക്ക്, ഖോര്‍ഫക്കാനില്‍ ഏഴ് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖെയില്‍ റോഡില്‍ കഴിഞ്ഞവര്‍ഷമുണ്ടായ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിക്കുകയും 154 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റവും അപകടകരമായ റോഡുകള്‍ എന്ന പട്ടികയുടെ അടിസ്ഥാനം മരണനിരക്കാണെന്ന് റോഡ് സേഫ്റ്റി യു.എ.ഇ. യുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 2022- നെ അപേക്ഷിച്ച് 2023- ല്‍ അപകടം, മരണം പരിക്കേല്‍ക്കുന്ന സംഖ്യ എന്നിവയില്‍ കുറവുണ്ട്. അപകടങ്ങളില്‍ പെടുന്ന പ്രായക്കാരിലേറെയും 19 മുതല്‍ 39 വയസ്സുവരെയുള്ളവരുമാണ്. വാഹനമോടിക്കുമ്പോള്‍ അതീവശ്രദ്ധയുണ്ടാകണമെന്നും തോമസ് എഡല്‍മാന്‍ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)