Posted By user Posted On

നിങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ജോലി ചെയ്യുന്നയാളോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കസേരയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. ഇതു നിങ്ങളുടെ ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അലസത കൊണ്ടുവരാന്‍ കാരണമാക്കുന്നു എന്നറിയുക. നീണ്ട മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്താല്‍ അത് ഹൃദ്രോഗത്തിന് കാരണമാക്കുകയും നിങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ഒരു പാക്ക് സിഗരറ്റ് വലിക്കുന്നതിനു തുല്യമാണെന്നാണ് പറയുന്നത്. ഒരേ ഇരിപ്പ് നിങ്ങളുടെ മനോനില തന്നെ തെറ്റാന്‍ കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നീണ്ട മണിക്കൂറുകളോളം ഉള്ള നിങ്ങളുടെ ഇരിപ്പ് കാന്‍സര്‍ രോഗത്തെ വരെ ക്ഷണിച്ചുവരുത്തുകയാണ്. പുതു തലമുറ ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണല്ലോ. ഭക്ഷണം കഴിക്കുന്നതും അതിന്റെ മുന്നില്‍ ഇരുന്നു കൊണ്ടു തന്നെ. കമ്പ്യൂട്ടറിന്റെ മുന്നിലുള്ള ഇരിപ്പും മണിക്കൂറുകള്‍ നീണ്ട പ്രയത്‌നവും നിങ്ങളെ വിഷാദരോഗത്തിലേക്ക് വരെ തള്ളി വിടുന്നു.

ഓര്‍ക്കുക കൂടുതല്‍ സമയം ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും വ്യായാമം കൊണ്ട് പിന്നീട് പെട്ടെന്ന് നേരെയാക്കാനും ബുദ്ധിമുട്ടാണ്. കൂടുതല്‍ സമയം ഇരിക്കുന്നത് കുറഞ്ഞത് 24 ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം..

കൊളസ്‌ട്രോള്‍ കൂടുന്നു
തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി കൂടുന്നു. വേദനയനുഭവപ്പെടുന്ന രീതിയിലുള്ള നിങ്ങളുടെ ഇരിപ്പ് പ്ലാസ്മ ട്രൈഗഌസറൈഡിന്റെ അളവ് കൂട്ടാനും കാരണമാകുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറഞ്ഞു വരികയും ചെയ്യുന്നത് നിങ്ങളെ മരണത്തിലേക്ക് വരെ എത്തിക്കാം.

പൊണ്ണത്തടി
ശരീരം ചലിക്കാതെ ജോലി ചെയ്യുമ്പോള്‍ സ്വാഭാവികമായി തടിയും കൂടുന്നു. ജോലിഭാരവും ടെന്‍ഷനും കൂടുമ്പോള്‍ ചിലര്‍ പുകയില ഉത്പന്നങ്ങളില്‍ അഭയം തേടുന്നു.ഇതു നിങ്ങളുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്നു.

ഹൃദ്രോഗം
തുടര്‍ച്ചയായി ഇരുന്നുള്ള ജോലി ഹൃദ്രോഗത്തിനും കാരണമാകുന്നു. പേശികളുടെ കൊഴുപ്പ് കുറയുകയും രക്തയോട്ടം നിലയ്ക്കാന്‍ കാരണമാകുകയും ചെയ്യാം.

കാന്‍സര്‍ എന്ന വില്ലന്‍
ശരീരം ഇളകാതെയുള്ള ഇരിപ്പ് കാന്‍സര്‍ എന്ന മാരകരോഗത്തെ പോലും ക്ഷണിച്ചുവരുത്തുന്നു.

പ്രമേഹരോഗിയാക്കും
തുടര്‍ച്ചയായ ഇരിപ്പ് ബ്ലഡ് ഷുഗറിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ക്രമാതീതമായി മാറ്റം സംഭവിക്കുകയും ഇത് നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.

നടുവേദന
പൊതുവിലുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് നടുവേദന. തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു നിങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്നു. ഇതു കഠിനമായ നടുവേദന ഉണ്ടാക്കാന്‍ കാരണമാകുന്നു.

വെരിക്കോസ്
കാലിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വെരിക്കോസ് പോലുള്ള രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്യുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *