Posted By user Posted On

എന്താണ് യുഎഇയുടെ 10 വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ ? ആര്‍ക്കെല്ലാം അപേക്ഷിക്കാം? വിശദാംശങ്ങള്‍ അറിയാം

യുഎഇ കഴിഞ്ഞ ദിവസം 10 വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന മികച്ച സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ബ്ലൂ റെസിഡന്‍സി വിസ നല്‍കുക. പരിസ്ഥിതി സംരക്ഷണ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് വിസ നല്‍കുക. വായു ഗുണനിലവാരം മെച്ചപ്പെടുത്തല്‍, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കല്‍, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കല്‍ തുടങ്ങിയ സംഭാവനകള്‍ പരിഗണിക്കും. 2024 സുസ്ഥിരത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. യുഎഇ ക്യാബിനറ്റ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.
യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെയും ഇതിനായി പരിഗണിക്കും. അന്താരാഷ്ട്ര കമ്പനികള്‍, അസോസിയേഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയിലെ അംഗങ്ങള്‍, ആഗോള അവാര്‍ഡ് ജേതാക്കള്‍, വിശിഷ്ട പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി മേഖലയിലെ ഗവേഷകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് ബ്ലൂ റെസിഡന്‍സി അനുവദിക്കും.
യോഗ്യരായവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ബന്ധപ്പെട്ട അധികൃതര്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യാനുമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *