യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ലൈന്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ലൈന്‍. ഇന്‍ഡിഗോ എയര്‍ലൈന്‍ ആണ് അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ 2 ജനപ്രിയ നഗരങ്ങളിലേക്ക് പ്രതിദിന ഫ്‌ലൈറ്റുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചണ്ഡിഗഡിലേക്ക് പ്രതിദിന ഫ്‌ലൈറ്റുകള്‍ ഏര്‍പ്പെടുത്തും. കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസുകളും ലഖ്നൗവിലേക്കുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും പ്രഖ്യാപിച്ചു.
2020-ല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഡിഗോ, ഷെഡ്യൂളില്‍ മൊത്തം 21 പ്രതിവാര ഫ്‌ലൈറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഇന്‍ഡിഗോയുടെ അബുദാബിയില്‍ നിന്നുള്ള ഫ്‌ലൈറ്റുകളില്‍ 50 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു. അതോടൊപ്പം എയര്‍ലൈനിന്റെ മൊത്തം പ്രതിവാര ഫ്രീക്വന്‍സികള്‍ 63 ആയി എത്തിക്കും. അതേസമയം പുതിയ ഫ്‌ലൈറ്റുകളുടെ സമാരംഭം സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് നടത്തുന്ന മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 ആയി ഉയര്‍ത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)