miss teen globelമിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ മലയാളിത്തിളക്കം: യുഎ.ഇയെ പ്രതിനിധാനം ചെയ്ത മലയാളി വിദ്യാർഥിനിക്ക് മൂന്നാം സ്ഥാനം
ദുബായ്: ദുബായിൽ നടന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ മലയാളിത്തിളക്കം. യുഎഇയെ പ്രതിനിധാനം ചെയ്ത മലയാളി വിദ്യാർഥിനി മത്സരത്തിൽ മൂന്നാം സ്ഥാനം നേടി miss teen globel. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളായ ഗൗരി പ്രജിത്താണ് മൂന്നാമതെത്തിയത്. ദുബായ് മില്ലേനിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഗൗരി പ്രജിത്ത്. അമ്പതോളം മത്സരാർഥികളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുത്തത്. കലാമികവും വ്യക്തിത്വമികവും അടക്കമുള്ളവ പരിഗണിച്ചായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്. നാലുദിവസം നീണ്ട സൂപ്പർ ഗ്ലോബ് കോൺടെസ്റ്റിൽ വിവിധ റൗണ്ടുകളിലായിട്ടായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത തേജു നന്ദനയാണ് മത്സരത്തിൽ ഒന്നാമത് എത്തിയത്. അർമീനിയയിൽ നിന്നുള്ള അലക്സന്യാൻ അരീന റണ്ണറപ്പായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)