യുഎഇയിലെ താമസക്കാർക്ക് ആശ്വാസം; മെട്രോ സർവീസുകൾ പുനഃരാരംഭിച്ചു
ഏപ്രിൽ 16ന് പെയ്ത കനത്ത മഴയെ തുടർന്ന് ദുബായ് മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം താറുമാറായിരുന്നു. അറ്റകുറ്റപണികൾക്ക് ശേഷം മെയ് 28ഓടെയാണ് സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും നേരത്തെ മൂന്ന് സ്റ്റേഷനുകളുടെ പ്രവർത്തനം ഇന്ന് പുനരാരംഭിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ് മെട്രോ സ്റ്റേഷനുകൾ പ്രവർത്തനം പുനരാരംഭിച്ച ആശ്വാസത്തിലാണ് നൂറുകണക്കിന് യാത്രക്കാർ. മെട്രോ പ്രവർത്തിക്കാത്തതിനെ തുടർന്ന് തന്റെ യാത്രാസമയം മൂന്നിരട്ടിയായെന്ന് ദുബായ് മെട്രോ യാത്രക്കാരനായ ഇമാനെ എസെമാനി പറയുന്നു.
13 വർഷമായി ദുബായിൽ താമസിക്കുന്ന ഇമാൻ പറയുന്നത് ഇപ്രകാരമാണ് എന്ത് പ്രശ്നങ്ങൾക്കും ദുബായ് പെട്ടെന്ന് പരിഹാരം കണ്ടെത്തും., കാരണം ദുബായ് അങ്ങനെയാണ് പ്രവർത്തിക്കുന്നത്. റൈഡറുടെ സൗകര്യാർത്ഥം, മെട്രോ സ്റ്റേഷനുകൾ അടച്ചിരിക്കുമ്പോഴും ആർടിഎ സൗജന്യ ബസുകൾ നൽകിയിരുന്നു. അതിനാൽ മെയ് 28ന് മുമ്പ് തന്നെ സ്റ്റേഷനുകൾ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഇമാൻ പറയുന്നു. കഴിഞ്ഞ ഒരു മാസമായി ആർടിഎ ഷട്ടിൽ ബസുകളും സഹപ്രവർത്തകരുമൊത്തുള്ള കാർപൂളിംഗും ആശ്രയിക്കേണ്ടി വന്നിരുന്ന നിരവധി പേർക്കാണ് മെട്രോ സർവീസുകൾ പുനരാരംഭിക്കുന്നെന്ന വാർത്ത ആശ്വാസം നൽകിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)