
യുഎഇയിൽ കാണാതായ പ്രവാസി മലയാളിയെ അവശനിലയിൽ കണ്ടെത്തി
യുഎഇയിൽ കാണാതായ പ്രവാസി മലയാളിയെ അവശനിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശി ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷിജുവിനെ കാണാതായത്. ദിവസങ്ങളായി ഷിജുവിനെ ജോലിക്ക് ഹാജരാകാത്തതിനാൽ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസിൽ പരാതി നൽകുകയാ യിരുന്നു. ഫെബ്രുവരി 19 മുതലാണ് കാണാതായത്. വിവരം ലഭിക്കാതായതോടെ ഭാര്യ നാട്ടിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകി. ഇദ്ദേഹത്തെ കാണാനില്ലെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് അജ്മാനിലും മറ്റും ഷാജുവിനെ കണ്ടതായി പരിസരവാസികൾ പലപ്പോഴായി വിവരം നൽകിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)