Posted By user Posted On

desert safari camel rideഇനി മരുഭൂമി യാത്രകളുടെ കാലം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ, പുതിയ റൂട്ടുകൾ അറിയാം

അബുദാബി: ചൂട് കാലം പതിയെ മാറിയതോടെ അബുദാബിയിൽ ഇനി മണൽ യാത്രകളുടെ കാലമാണ്. മണൽകൂനകളിലൂടെ കുത്തനെയുള്ള കയറ്റവും ഇറക്കവും കടന്നുള്ള അതി മനോഹരമായ യാത്രയുടെ കാലം desert safari camel ride. കോവിഡ് നിയന്ത്രണങ്ങൾ മാറിയ ശേഷമുള്ള ആദ്യ ഡെസേർട്ട് യാത്രയായിരിക്കും ഇക്കുറി സഞ്ചാരികൾ നടത്താനിരിക്കുന്നത്. ക്വാഡ് ബൈക്ക്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയാണ് ഇവിടെ ആസ്വദിക്കാൻ കഴിയുക. അതേസമയം, ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, ചെറിയ കുട്ടികൾ എന്നിവർ സഫാരി തിരഞ്ഞെടുക്കുന്നത് അത്ര ഉചിതമല്ല. അത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. വിവിധ പാക്കേജുകൾ പ്രകാരം 35 ദിർഹം മുതൽ 1,800 ദിർഹം വരെയാണ് സഫാരി നിരക്കുകൾ. 6 മണിക്കൂർ ട്രിപ്പിൽ ഒരാൾക്ക് ഭക്ഷണം ഉൾപ്പെടെ 250– 350 ദിർഹം വരെ ചിലവ് വരും.അതുപോലെ തന്നെ ഇത്തവണ യാത്രകൾക്ക് ഒരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

എസ്‌യുവി വാഹനങ്ങളിൽ പോകുമ്പോൾ മരുഭൂമിയിലെ ഡ്രൈവിങ്ങിൽ പരിചയമുള്ളവരോടൊപ്പമായിരിക്കണം യാത്ര ചെയ്യേണ്ടത്. പരിചയമില്ലാത്തവരുടെ വാഹനം മരുഭൂമിയിൽ കുടുങ്ങാനും ദിക്കറിയാതെ വഴിതെറ്റാനും സാധ്യത ഏറെയാണ്.

∙ അതിവേഗം മാറുന്ന കാലാവസ്ഥയായതിനാൽ. ബുദ്ധിമുട്ടുണ്ടായൽ ഉടനെ മടങ്ങണം

∙ മരുഭൂമിയിൽ കൂടാരം കെട്ടി തങ്ങുന്നവർ ടെന്റുകൾക്കു സമീപം തീ കൂട്ടരുത്

∙ പാഴ്‌വസ്തുക്കൾ മരുഭൂമിയിൽ ഉപേക്ഷിക്കരുത്

∙ ടാങ്കിൽ നിറയെ ഇന്ധനമുണ്ടാകണം.

∙ മരുഭൂമിയിൽ ടയറുകളുടെ കാറ്റ് കുറയ്ക്കണം.

∙ ദീർഘദൂര യാത്രയിൽ ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതണം

പുതിയ റൂട്ടുകൾ അറിയാം

∙ അൽറിമാഹ്

∙ അൽഐൻ–വൈറ്റ് സാൻഡ്

∙ ഹമീം ലൂപ്

∙ ഉമ്മുൽ ഔഷ്

∙ ലിവ ക്രോസിങ്

∙ അൽ ഖസന

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *