യുഎഇയിൽ നിന്ന് പുറപ്പെട്ട വിമാനം ഇടിച്ച് 39 പക്ഷികൾ ചത്തു: വിമാനത്തിന് കേടുപാട്, യാത്ര റദ്ദാക്കി
ദുബായില്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ഇടിച്ച് മുംബൈയില്‍ 39 ഫ്‌ലെമിംഗോ പക്ഷികൾ ചത്തു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ മുംബൈ വിമാനത്താവളത്തിന് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. അപകടത്തില്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും സുരക്ഷിതമായി നിലത്തിറക്കി. പ്രദേശവാസികള്‍ പരാതി നല്‍കിയതോടെ വനംവകുപ്പ് ഓഫീസര്‍ അമോല്‍ ഭാഗവതിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സുരക്ഷാസേനയുടെ സഹായത്തോടെ രാത്രി പത്ത് മണിക്ക് പക്ഷികളുടെ ജഡങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. രാത്രി വൈകി നടത്തിയ തിരച്ചിലില്‍ 29 ഫ്ലെമിംഗോ പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. ശേഷിക്കുന്ന പത്തെണ്ണെത്തിന്റെ ജഡം ചൊവ്വാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
Comments (0)