pvc resinപ്ലാസ്റ്റിക് കുപ്പി ശേഖരിക്കാൻ തയ്യാറാണോ? , സമ്മാനം ഉറപ്പ്; സ്കൂളുകൾക്ക് സമ്മാനവുമായി അബുദാബി പരിസ്ഥിതി ഏജന്‍സി
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഏറ്റവും കൂടുതല്‍ ശേഖരിച്ചു നല്കുന്ന സ്കൂളിന് സമ്മാനവുമായി അബുദാബി പരിസ്ഥിതി ഏജന്‍സി. 12,000 ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 ദിര്‍ഹവും മൂന്നാം സ്ഥാനക്കാര്‍ക്ക് 8000 ദിര്‍ഹവും സമ്മാനം ലഭിക്കും pvc resin. ആകെ ഏഴ് സ്ഥാനക്കാര്‍ക്ക് സമ്മാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് സ്കൂള്‍സ് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് അബൂദബി പരിസ്ഥിതി ഏജന്‍സി സ്കൂളുകള്‍ക്കായി വേറിട്ട മത്സരം സംഘടിപ്പിക്കുന്നത്. ഒറ്റത്തവണ പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന അബൂദബിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിസ്ഥിതി ഏജന്‍സി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. നവംബര്‍ 22നാണ് മത്സരം അവസാനിക്കുന്നത്. ജേതാക്കളാവുന്ന സ്കൂളുകളുടെ വിവരങ്ങള്‍ അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരസ്യപ്പെടുത്തും. സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.സമ്മാന തുക സ്കൂളുകള്‍ സുസ്ഥിര പരിസ്ഥിതി പദ്ധതികള്‍ക്കായി ചെലവഴിക്കണം. പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാണ് പുതുതലമുറയെന്നും ഇതുസംബന്ധിച്ച് കുടുംബങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹ്മദ് ബഹ്റൂണ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)