hanging gardenഹാങ്ങിങ് ഗാർഡൻ സന്ദർശിച്ച് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ
ഷാർജ: ഷാർജയിലെ ഹാങ്ങിങ് ഗാർഡൻ സന്ദർശിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എൻവയോൺമെന്‍റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി ചെയർപേഴ്സൺ ഹന സെയ്ഫ് അബ്ദുല്ല അൽ സുവൈദി, പബ്ലിക് വർക്ക് വിഭാഗം ചെയർമാൻ അലി സഈദ് ബിൻ ഷഹീൻ അൽ സുവൈദി, ഇനിഷ്യേറ്റീവ് ഇംപ്ലിമെന്‍റേഷൻ അതോറിറ്റി ചെയർമാൻ സലാഹ് ബിൻ ബുത്തി അൽ മുഹൈരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു hanging garden. കൽബയിൽ ഹാങ്ങിങ് ഗാർഡന്റെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പുരോഗതിയെ കുറിച്ച് വിലയിരുത്താനാണ് അദ്ദേഹം എത്തിയത്. പദ്ധതിയുടെ നിലവിലെ അവസ്ഥയെ കുറിച്ച് അധികൃതർ ശൈഖ് സുൽത്താന് വിശദീകരിച്ചു. 15 ലക്ഷം ചതുരശ്ര അടിയിലാണ് ഹാങ്ങിങ് ഗാർഡൻ നിർമാണം പുരോഗമിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന അറേബ്യൻ തഹ്‌ർ മൃഗങ്ങൾക്കായി പ്രത്യേക പ്രദേശം സ്ഥാപിക്കുന്നതുൾപെടെയുള്ള പ്രവർത്തനങ്ങൾ പദ്ധതിയോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഇതിനായുള്ള അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെന്‍ററിന്‍റെ നിർമാണവും പുരോഗതിമിക്കുകയാണ്. കൂടാതെ സന്ദർശകർക്കായി കഫ്റ്റീരിയയും നിർമ്മിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)