Posted By user Posted On

exhibition companies in dubaiഎക്സ്പോ നൈറ്റ് റൺ ചൊവ്വാഴ്ച മുതൽ, എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം

ദുബായ്: ‘റേസ് മി നൈറ്റ് റൺ’ സീരിസിന് ചൊവ്വാഴ്ച തുടക്കമാകുന്നു. ദുബായ് 2020 സമാപിച്ച ശേഷം നഗരിയിൽ നടക്കുന്ന ആദ്യ റേസിനാണ് ചൊവ്വാഴ്ച തുടക്കമാകുന്നത്. അടുത്ത വർഷം മാർച്ച് വരെ ഈ റേസ് നീളും. exhibition companies in dubai മഹാമേളക്കുശേഷം എക്സ്പോ സിറ്റിയായി മാറിയ മേളനഗരിയുടെ സൗന്ദര്യം വീണ്ടും ആസ്വദിക്കാനുള്ള അവസരംകൂടിയാണ് ‘റേസ് മി നൈറ്റ് റൺ’ ഒരുക്കുന്നത്. നവംബർ 22, ഡിസംബർ ആറ്, ജനുവരി 10, ഫെബ്രുവരി ഏഴ്, ഫെബ്രുവരി 21, മാർച്ച് ഏഴ്, മാർച്ച് 21 എന്നീ ദിവസങ്ങളിലായിരിക്കും തുടർന്നുള്ള റേസുകൾ നടക്കുക. ഇത്തരത്തിൽ നടക്കുന്ന പത്ത് റേസുകളിൽ ആദ്യത്തേതാണിത്. ഏത് പ്രായത്തിലുമുള്ളവർക്ക് വേണമെങ്കിലും പരിപാടിയിൽ പങ്കെടുക്കാം.രാത്രി 7.30 മുതൽ 8.45 വരെയാണ് ഓട്ടം. 2.5, 5 കിലോമീറ്ററാണ് റേസ്. മത്സരത്തിന് 30 മിനിറ്റ് മുമ്പ് എക്സ്പോയിൽ എത്തണം. 65 ദിർഹമാണ് ഒരു തവണ റേസിൽ പങ്കെടുക്കുന്നതിന് ഫീസ്. 550 ദിർഹം നൽകിയാൽ 10 റേസുകൾ അടങ്ങിയ പരമ്പരയിൽ ഒരുമിച്ച് രജിസ്റ്റർ ചെയ്യാൻ കഴിയും. raceme.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് റേസിൽ പങ്കെടുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *