![](https://www.pravasiinfo.com/wp-content/uploads/2024/05/ecef3248-826b-423e-9ba7-a14575c2aca7.jpg)
യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി യുവതി മരിച്ചനിലയിൽ
യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി യുവതി മരിച്ചനിലയിൽ കണ്ടെത്തി. ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീർ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വാണ് മരിച്ചത്.ഫുജൈറയിലാണ് സംഭവം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഫുജൈറ സെൻ്റ് മേരീസ് സ്‌കൂളിന് സമീപത്തെ താമസകെട്ടിടത്തിലെ 19 -ാം നിലയിൽ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)