വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു; യുഎഇയിൽ കഫെറ്റീരിയ പൂട്ടിച്ചു
പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. അബുദാബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയിൽ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശിച്ചത്. പ്രശ്നം പരിഹരിക്കുകയും തുടർന്ന് ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യമായ നിർദേശങ്ങൾ പാലിക്കുകയും ചെയ്തശേഷം മാത്രമേ കഫേ തുറക്കാൻ അനുവദിക്കൂവെന്നും അധികൃതർ അറിയിച്ചു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)