abudabi murderഅബുദാബി ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കും; മൃതദേഹങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കും
അബുദാബിയിലെ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കും. കോഴിക്കോട് ഈസ്റ്റ് മലയമ്മ തത്തമ്മപ്പറമ്പില്‍ ഹാരിസും ചാലക്കുടി സ്വദേശി ഡെന്‍സിയുമാണ് കൊല്ലപ്പെട്ടത്. 2020 മാര്‍ച്ച് അഞ്ചിനാണ് ഇരുവരെയും അബുദാബിയിലെ ഫ്‌ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് abudabi murder. മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കേസന്വേഷണം തിരുവനന്തപുരത്തെ സി.ബി.ഐ.യുടെ സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് ഏറ്റെടുക്കുന്നത്. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ആണ് ഈ കേസിലെ പ്രതി. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരുടെ മൃതദേഹഭാഗങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കും. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ടരവര്‍ഷത്തിനു ശേഷമാണ് കേസിന്റെ ഭാഗമായി മൃതദേഹ ഭാഗങ്ങൾ രാസ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പുനര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാൽ ഡോക്ടര്‍മാര്‍ക്ക് മൃതദേഹത്തില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ സാധ്യത കുറവായതിനാലാണ് രാസപരിശോധന നടത്തുന്നത്. കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലാണ് ഹാരിസിന്റെ മൃതദേഹത്തില്‍നിന്നുള്ള ഭാഗങ്ങളുടെ രാസപരിശോധന നടത്തുക. ഡെന്‍സിയുടേത് കൊച്ചി തൃപ്പൂണിത്തുറയിലെ റീജണല്‍ കെമിക്കല്‍ ലാബിലാണ് നടക്കുക. ഒരുമാസത്തിലധികം സമയം ഇതിന്റെ റിപ്പോർട്ട് വരാൻ എടുക്കുമെന്നാണ് നിഗമനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)