Posted By user Posted On

lowest currency in the worldമുഴുവന്‍ പണവും നാട്ടിലേക്ക് അയക്കല്ലേ, കുറച്ച് കാത്തിരുന്നാലും ലാഭം നേടാം: പ്രവാസികൾക്ക് സമ്പാദ്യം ഇരട്ടിയാക്കാൻ സുവർണാവസരം വരുന്നു

ദുബായ്: പ്രവാസികള്‍ക്ക് ഇത് സമ്പാദ്യം ഇരട്ടിയാക്കാനുള്ള സുവർണാവസരമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പ്രവാസികളുടെ അധ്വാനത്തിന് കൂടുതല്‍ മൂല്യം ലഭിക്കുകയാണ്. ഈ അവസരം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ പണം അയക്കുന്നുണ്ട്. പലയിടത്തും ബാങ്കുകളിലും മറ്റും നല്ല തിരക്കാണ് അനുഭവപ്പെടുന്നത് lowest currency in the world. എന്നാൽ കൈയ്യിലുള്ള മുഴുവൻ പണവും ഇപ്പോൾ തന്നെ നാട്ടിലേക്ക് അയക്കേണ്ടതില്ലെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ നല്‍കുന്നു ഉപദേശം. വരാനിരിക്കുന്ന ആഴ്ചകൾ പ്രവാസികൾക്ക് സുവർണാവസരമായിരിക്കും എന്നാണ് വിവരം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് വലിയ അളവില്‍ കൂടിയിട്ടുണ്ട്. 25 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് കറന്‍സി വിനിമയ കമ്പനികളിലെ ജീവനക്കാര്‍ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന ആഴ്ചകളിലും രൂപയുടെ മൂല്യം ഇടിയാനാണ് സാധ്യത. ഇത്രയും മൂല്യത്തകര്‍ച്ച രൂപ നേരിടുന്നത് ആദ്യമാണ്. ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത അത്ര സുഗമമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലുള്ളവര്‍ക്ക് ഞെരുക്കം അനുഭവപ്പെടുമെങ്കിലും പ്രവാസികള്‍ക്ക് നേട്ടത്തിന്റെ കാലമാണിത്. ആഗോള വിപണിയില്‍ നവംബര്‍ മുതല്‍ എണ്ണവില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതോടെ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുകയും വീണ്ടും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യും. ഒക്ടോബര്‍ 19ന് ഇന്ത്യന്‍ രൂപയുടെ മൂല്യം 83 എന്ന നിലയിലേക്ക് കൂപ്പു കുത്തിയിരുന്നു. പിന്നീട് അല്‍പ്പം നില മെച്ചപ്പെട്ടെങ്കിലും വലിയ മുന്നേറ്റമുണ്ടായിട്ടില്ല. ഇതോടെ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ തുടങ്ങി. ലുലു എക്‌സ്‌ചേഞ്ച്, അന്‍സാരി എക്‌സ്‌ചേഞ്ച് എന്നിവരും നാട്ടിലേക്കുള്ള പണം അയക്കല്‍ വര്‍ധിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. രൂപയുടെ മൂല്യം അടുത്ത ആഴ്ച 84ലെത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ചില ഇടപെടല്‍ നടത്താൻ സാധ്യതയുണ്ട്. എന്നാല്‍ ആഗോള വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ മൂല്യം ഉയരാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ അല്‍പ്പം കാത്തിരുന്ന ശേഷം നാട്ടിലേക്ക് പണമയച്ചാലും പ്രവാസികള്‍ക്ക് അത് ലാഭകരമാകും. തങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള ഏറ്റവും മികച്ച അവസരമായി ഈ സമയം മാറ്റാൻ കഴിയും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *