യുഎഇ: ഇന്ധനവില കുറഞ്ഞതോടെ ടാക്‌സി നിരക്കുകള്‍ കുറച്ചു
ഇന്ധനവില കുറഞ്ഞതോടെ ഈ എമിറേറ്റിലെ ടാക്‌സി നിരക്കുകള്‍ കുറച്ചു. നാളെ മുതല്‍ (ജൂണ്‍ 1), അജ്മാനിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ ടാക്‌സി നിരക്കില്‍ യാത്ര ചെയ്യാം. ഗതാഗത അധികാരികള്‍ അടുത്ത മാസത്തെ ഇന്ധന നിരക്കില്‍ ഇളവ് നല്‍കിയതിനാലാണിത്. അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് കാബ് നിരക്ക് ജൂണില്‍ കിലോമീറ്ററിന് 1.84 ദിര്‍ഹമായി ആണ് കുറച്ചിരിക്കുന്നത്. മെയ് മാസത്തില്‍ കിലോമീറ്ററിന് 1.88 ദിര്‍ഹം എന്നതില്‍ നിന്ന് 4 ഫില്‍സിന്റെ കുറവ് ആണ് വരുത്തിയിരിക്കുന്നത്. ജൂണില്‍ ഇന്ധനവില 20 ഫില്‍സ് കുറച്ചതായി യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് താരിഫ് ക്രമീകരണം. നാളെ മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹം; പ്രത്യേക 95, ദിര്‍ഹം 3.02; ഇ-പ്ലസ് 91, ദിര്‍ഹം 2.95 എന്നിങ്ങനെയാണ് ഇന്ദന നിരക്ക്. ഓടിക്കുന്ന കാറുകളെ ആശ്രയിച്ച്, താമസക്കാര്‍ക്ക് ഈ മാസം ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതില്‍ 14.80 ദിര്‍ഹം വരെ ലാഭിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)