Posted By user Posted On

യുഎഇയിലെ ഈ പ്രധാന റോഡ് 2 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

അബുദാബിയിലെ E11 റോഡ് 2 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. എഡി മൊബിലിറ്റി അറിയിച്ചതനുസരിച്ച് അബുദാബിയിലെ പ്രധാന റോഡ് വെള്ളിയാഴ്ച (മെയ് 31) മുതല്‍ കുറച്ച് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡ് (ഇ11) വെള്ളിയാഴ്ച രാത്രി 11 മണി മുതല്‍ ജൂണ്‍ 2 ഞായറാഴ്ച രാത്രി 12 മണി വരെയാണ് അടച്ചിടുക.
അബുദാബിയിലെ അല്‍ മഫ്റഖിലേക്കുള്ള രണ്ട് ഇടത് പാതകള്‍ ആണ് അടച്ചിടുന്നത്. ചുവപ്പ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകള്‍ അടയ്ക്കും, അതേസമയം പച്ചയിലുള്ളവ ബാധിക്കപ്പെടാതെ തുടരും. വെള്ളിയാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സര്‍ക്കാര്‍ അതോറിറ്റി റോഡ് അടയ്ക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം മദീനത്ത് അല്‍ റിയാദിലെ അല്‍ ബുറൂഖ് സ്ട്രീറ്റിലെ പുതിയ ട്രാഫിക് സിഗ്‌നലുകള്‍ ശനിയാഴ്ച (ജൂണ്‍ 1) മുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *