shj book fairഷാർജ പുസ്തകോത്സവത്തിന് മാറ്റ് കൂട്ടാൻ ജയസൂര്യ എത്തുന്നു; കേരളത്തിൽ നിന്ന് നിരവധി പ്രമുഖരും പങ്കെടുക്കും
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മാറ്റ് കൂട്ടാൻ മലയാളികളുടെ പ്രിയനടൻ ജയസൂര്യ എത്തുന്നു. നവംബർ 10നാണ് ജയസൂര്യ എത്തുക. ഒപ്പം സംവിധായകൻ പ്രജേഷ് സെന്നുമുണ്ടാകും shj book fair. ഇവരെ കൂടാതെ പ്രമുഖരുടെ നീണ്ട നിര തന്നെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. സാഹിത്യരംഗത്തുനിന്ന് നവംബർ അഞ്ചിന് ജി.ആർ. ഇന്ദുഗോപൻ, ആറിന് സുനിൽ പി. ഇളയിടം, 12ന് ജോസഫ് അന്നം കുട്ടി ജോസ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മലയാളികൾക്ക് പുറമെ നിരവധി ഇന്ത്യൻ എഴുത്തുകാരും കലാകാരന്മാരും ഷാർജയിലേക്ക് എത്തുന്നുണ്ട്. ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയാണ് (ഗീതാഞ്ജലി പാണ്ഡേ), ഇന്ത്യയിൽ ജനിച്ച അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, പഞ്ചാബിൽ ജനിച്ച് കാനഡയിലേക്ക് ചേക്കേറിയ രൂപി കൗർ, രവി സുബ്രമണ്യൻ, ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും ഇതര വൈദ്യശാസ്ത്ര അഭിഭാഷകനുമായ ദീപക് ചോപ്ര തുടങ്ങിയവരാണ് മറ്റ് പ്രമുഖർ. രുചിക്കൂട്ടുകളുടെ രസമുകുളങ്ങളുമായി നവംബർ നാലിന് ഷെഫ് വിക്കി രത്നാനി, അഞ്ചിന് ഷെഫ് അർച്ചന ദോഷി, 11ന് ഷെഫ് അനഹിത ധോണ്ടി എന്നിവരും ഇന്ത്യയിൽ നിന്ന് എത്തും. കൂടാതെ 112 പ്രസാധകരാണ് ഇന്ത്യയിൽനിന്നെത്തുന്നത്. 95 രാജ്യങ്ങളിലെ 2213 പ്രസാധകർ ആകെ പങ്കെടുക്കുന്നുണ്ട്. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ് പുസ്തകോത്സവം നടക്കുന്നത്. 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 15 ലക്ഷം പുസ്തങ്ങളുണ്ടാവും. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. നവംബർ രണ്ടുമുതൽ 13 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം നടക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)