Posted By user Posted On

​യുഎഇയിലെ പ്രമുഖ ബീച്ച് ബാറിൽ തീപിടുത്തം; ഭാ​ഗികമായി അടച്ചു

ദുബായ് മറീനയിലെ ബരാസ്തി ബീച്ച് ബാറിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. അ​ഗ്നിശമനസേന സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ബരാസ്തി ബീച്ച് ബാറി​ന്റെ ഒരു ഭാ​ഗം ഭാ​ഗീകമായി അടച്ചിടുമെന്ന് സ്ഥാപനത്തി​ന്റെ വക്താവ് അറിയിച്ചു. കുളവും കടൽത്തീരവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. അതേസമയം റെസ്റ്റോറൻ്റും വേനൽക്കാല ടെൻ്റും പൂർണ്ണമായി പ്രവർത്തിക്കുമെന്നും അറിയിച്ചു. യുഎഇയിലെ പ്രവാസികൾക്കിടയിൽ വളരെ പ്രശസ്തമാണ് ബരാസ്തി ബീച്ച് ബാർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JVFC0VsjVDfILXrC0dvkMo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *