യുഎഇയിൽ മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് 4 പൊലീസ് കാറുകളിൽ ഇടിച്ച് അപകടം; 2 പേർക്ക് ഗുരുതര പരുക്ക്
യുഎഇയിൽ യുവാവ് മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് നാല് പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരുക്കേറ്റു. മാർച്ച് 17നാണ് ജബൽ അലി-ലെഹ്ബാബ് റോഡിൽ അപകടമുണ്ടായത്. പൊലീസ് പട്രോളിംഗിനിടെയാണ് അശ്രദ്ധമായി അപകടകരമായി ഓടിക്കുന്ന വാഹനത്തെ കുറിച്ച് റിപ്പോർട്ട് ലഭിക്കുന്നത്. ഇതേ തുടർന്ന് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് വാഹനത്തെ പിന്തുടർന്ന പൊലീസ് വാഹനങ്ങളെയാണ് എമിറേറ്റ് പൗരനായ 28കാരന്റെ വാഹനം കൂട്ടിയിടിച്ചത്.
ഉദ്യോഗസ്ഥർ പല തവണ വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവാവ് അപകടകരമായി വാഹനം ഓടിക്കുന്നത് തുടരുകയും അപകടമുണ്ടാക്കുകയും ചെയ്തെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചത് നിഷേധിച്ചെങ്കിലും ക്ലോനാസെപാം, പ്രെഗബാലിൻ എന്നിവ കഴിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പിന്നീട് മയക്കുമരുന്ന് ഉപയോഗിച്ചെന്നും മദ്യപിച്ച് വാഹനമോടിച്ചെന്നും പ്രതി കുറ്റം സമ്മതിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, ലൈസൻസ് പ്ലേറ്റ് ഇല്ലാതെ കാർ ഓടിക്കുക എന്നീ കുറ്റങ്ങളും പ്രതി സമ്മതിച്ചു. കേസിൽ ഓഗസ്റ്റ് 7ന് വാദം കേൾക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JVFC0VsjVDfILXrC0dvkMo
Comments (0)