രണ്ട് മണിക്കൂറിനിടയിലെങ്കിലും വെള്ളം കുടിക്കാറില്ലേ? ഇല്ലെങ്കില്‍ ആയുസ്സ് തീരാന്‍ അധികം വേണ്ട
ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്നത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും വേണ്ടി വെള്ളം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ആരോഗ്യം എന്നത് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. അല്ലാത്ത പക്ഷം അവരില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. അത് എന്തൊക്കെയെന്നും എന്താണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് നല്‍കിയേക്കാവുന്ന നിര്‍ജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
വര്‍ദ്ധിച്ച വിശപ്പ്
വിശപ്പ് വര്‍ദ്ധിക്കുന്നത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇവരില്‍ പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന സഹായിക്കുന്ന ഉപ്പും അന്നജവും കൂടുതല്‍ കഴിക്കുന്നത് വഴി പലപ്പോഴും വെള്ളം കുടിക്കുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഈ സമയം ചെയ്യേണ്ട കാര്യം. അതിന് വേണ്ടി പോഷകപാനീയങ്ങളോ ജ്യൂസോ എന്തെങ്കിലും കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കണം.
ക്ഷീണം
നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ക്ഷീണം വര്‍ദ്ധിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം കുടിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജസ്വലത നിലനിര്‍ത്തുന്നതിനും അത് വഴി ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
ദഹനപ്രശ്‌നങ്ങള്‍
നിങ്ങളില്‍ നിര്‍ജ്ജലീകരണമുണ്ടായാല്‍ ശരീരത്തില്‍ ആദ്യത്തെ ലക്ഷണമായി പ്രകടമാവുന്നത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരമെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. വയറ്റില്‍ നിന്ന് ഭക്ഷണം വന്‍കുടലിലേക്ക് ആഗിരണം ചയ്യുമ്പോള്‍ വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ കുറവ് വരുന്നതോടെ പലപ്പോഴും അത് മലബന്ധത്തിലേക്കോ മറ്റ് പ്രശ്‌നങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.
തലവേദന
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് കഴിഞ്ഞാല്‍ പലപ്പോഴും തലവേദന മാറാതെ നില്‍ക്കുന്നു. കൂടാതെ അതിനൊപ്പം ക്ഷീണം, തലകറക്കം, മറ്റ് ചില പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുന്നു. പലപ്പോഴും ദാഹം അതികഠിനമായി അനുഭവപ്പെടുന്നു. ഇതെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ മികച്ചതാണ്. കൂടാതെ തലവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുവെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)