adjd abu dhabiആൾമാറാട്ടം നടത്തി പ്രവാസിയുടെ ഒരു കിലോ സ്വർണം തട്ടിയെടുത്തു; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: സി.ഐ.ഡി ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി ഒരു കിലോ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷ. മോഷ്ടിച്ച സ്വർണത്തിന്റെ മൂല്യമായ 2.15ലക്ഷം ദിർഹം പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബായ് ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. ഏഷ്യക്കാരനായ പ്രവാസിയിൽ നിന്നാണ് ഇവർ സ്വർണം തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കവർച്ച നടന്നത് adjd abu dhabi. ജ്വല്ലറി നടത്തിപ്പുകാരാണെന്ന് പറഞ്ഞാണ് സ്വർണം ആവശ്യപ്പെട്ട് ഏഷ്യക്കാരനെ പ്രതികൾ ബന്ധപ്പെട്ടത്. തുടർന്ന് ഇവർ പ്രവാസിയുമായി കറാമയിലെ ജ്വല്ലറി പരിസരത്ത് കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിക്കുകയായിരുന്നു. ഇതിനിടെ പൊലീസാണെന്ന് പരിചയപ്പെടുത്തി ചിലരെത്തി സ്വർണം തട്ടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിലായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)