Posted By user Posted On

യുഎഇ കാലാവസ്ഥ; പൊടി കാറ്റ്: താപനില ഉയരാൻ സാധ്യത

യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, പകൽ സമയത്ത് പൊടി വീശിയേക്കും. രാജ്യത്ത് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും. അബുദാബിയിലും ദുബായിലും താപനില 32 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 21 ഡിഗ്രി സെൽഷ്യസ് വരെയും താഴ്ന്നേക്കാം. അബുദാബിയിൽ 25 മുതൽ 50 ശതമാനം വരെയും ദുബായിൽ 35 മുതൽ 55 ശതമാനം വരെയുമായിരിക്കും ഹ്യുമിഡിറ്റി ലെവൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *