Posted By user Posted On

ഈ ഭക്ഷണക്രമം ക്യാൻസർ സാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പഠനം

വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് പല ഡോക്ടർമാരും വിദഗ്ധരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സുപ്രധാന പഠനറിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മുളുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷ്യൻ തെറാപ്പിസ്റ്റായ മിനൽ ഷായുടെ അഭിപ്രായത്തിൽ, ‘വെജിറ്റേറിയൻ ഡയറ്റ് ആരോഗ്യകരമായ ഭക്ഷണമാണ്, ഇത് എൽഡിഎൽ കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കും. ഇത് രക്താതിമർദ്ദം, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള ഉപാപചയ രോഗങ്ങളുടെ പ്രശ്നങ്ങൾ കുറയ്ക്കുകയും ഇസ്കിമിക് ഹൃദ്രോഗത്തിൽ നിന്നുള്ള മരണ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത്രയും കാര്യങ്ങൾ, നമ്മൾ പല പഠനറിപ്പോർട്ടുകളിലും വായിച്ചിട്ടുമുണ്ട്.എന്നാലിപ്പോൾ, വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും, കാൻസർ റിസർച്ച് യുകെയും, ഓക്‌സ്‌ഫോർഡ് പോപ്പുലേഷൻ ഹെൽത്തും ചേർന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് മാംസവും/അല്ലെങ്കിൽ മത്സ്യവും കഴിക്കുന്നവരേക്കാൾ സസ്യഭുക്കുകൾക്ക് ക്യാൻസർ സാധ്യത കുറവാണെന്നാണ്. ബിഎംസി മെഡിസിനിൽ പ്രസിദ്ധീകരിച്ച, യുകെ ബയോബാങ്കിലെ 450,000-ത്തിലധികം ആളുകളുടെ ഡയറ്റ് ഗ്രൂപ്പുകൾ വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്.അതിൽ പങ്കെടുത്തവരെ, മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപഭോഗത്തിന്റെ തോത് അനുസരിച്ച് തരംതിരിച്ചു. സംസ്കരിച്ച മാംസം, ചുവന്ന മാംസം, കോഴിയിറച്ചി എന്നിവ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ കഴിക്കുന്നവരെ സ്ഥിരമായി മാംസം ഭക്ഷിക്കുന്നവരെ തരം തിരിച്ചിരിക്കുന്നു. കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർ ആഴ്ചയിൽ അഞ്ച് തവണയിൽ കുറവോ തുല്യമോ ആണ്. മാംസം കഴിക്കാത്തവരും എന്നാൽ മത്സ്യം കഴിക്കുന്നവരുമായ ആളുകളെയും പഠനം വിശകലനം ചെയ്തു. ഇതുകൂടാതെ, മാംസവും മത്സ്യവും ഒരിക്കലും കഴിക്കാത്ത സസ്യാഹാരികളെ അവസാന ഗ്രൂപ്പിൽ ഉൾപ്പെടുത്തി.
പഠനത്തിന്റെ കണ്ടെത്തലുകൾ ഇവയായിരുന്നു:

*സാധാരണ മാംസാഹാരം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ വരാനുള്ള സാധ്യത, കുറച്ചു മാത്രം മാംസാഹാരം കഴിക്കുന്നവരിൽ 2% കുറവാണ്, പെസ്കാറ്റേറിയൻമാരിൽ (മൽസ്യം മാത്രം കഴിക്കുന്നവർ) 10 ശതമാനം കുറവാണ്, സസ്യാഹാരികളിൽ 14 ശതമാനം കുറവാണ്.
*സാധാരണ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്, കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർക്ക് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത 9 ശതമാനം കുറവാണ്.
*മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് സസ്യാഹാരികളായ സ്ത്രീകൾക്ക് ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദ സാധ്യത (18 ശതമാനം) കുറവാണ്, ഇത് സസ്യാഹാരികളായ സ്ത്രീകളിൽ കാണപ്പെടുന്ന ബോഡി മാസ് സൂചിക കുറവായിരിക്കാം.
*പതിവ് മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് പെസ്‌കാറ്റേറിയൻമാർക്കും (മൽസ്യം മാത്രം കഴിക്കുന്നവർ), സസ്യാഹാരികൾക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ് (യഥാക്രമം 20 ശതമാനവും 31 ശതമാനവും).

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *