വിമാനത്തിലെ ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് ; നടപടി കൈക്കൊണ്ട് എയർ ഇന്ത്യ
വിമാനയാത്രയ്ക്കിടെ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് ബ്ലേഡ് കിട്ടി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ബ്ലേഡ് കഷണം ലഭിച്ചത്. മാധ്യമപ്രവർത്തകനായ മധുറെസ് പോളിനാണ് ദുരനുഭവമുണ്ടായത്. മധുരക്കിഴങ്ങ് റോസ്റ്റും ഫിഗ് ചാട്ടുമായിരുന്നു ഓർഡർ ചെയ്തിരുന്നത്. കഴിക്കുന്നതിനിടെ എന്തോ വായിൽ കുടുങ്ങിയതായി അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബ്ലേഡ് കണ്ടെത്തിയത്.
മധുറെസ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ എയർ ഇന്ത്യാ അധികൃതർ ഖേദ പ്രകടനം നടത്തി. ഒരുവർഷത്തിനിടെ ഉപയോഗിക്കാനാവുന്ന സൗജന്യ വൺവേ ബിസിനസ് ക്ലാസ് ടിക്കറ്റും കമ്പനി വാഗ്ദാനം ചെയ്തു. പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന മെഷീനിൽ നിന്നാണ് സംഭവിച്ചത് എന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)