ബോംബ് ഭീഷണി; യുഎഇയിലേക്കുള്ള വിമാന സർവീസ് വൈകി
ഡൽഹിയിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്താനിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇതേ തുടർന്ന് സർവീസ് വൈകി. തിങ്കളാഴ്ച രാവിലെ 9.35നാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചെന്നും എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. ഭീഷണി വ്യാജമായിരുന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ഡൽഹിയിലെ നിരവധി മ്യൂസിയങ്ങളിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. പരിശോധനകൾക്ക് ഒടുവിൽ അവ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ റെയിൽവേ മ്യൂസിയം ഉൾപ്പെടെ 10-15 മ്യൂസിയങ്ങളിൽ ഇമെയിലുകൾ വഴി ബോംബ് ഭീഷണി ലഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ തലസ്ഥാനത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും അടുത്തിടെ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു.
ഡൽഹി സർവകലാശാലയിലെ രണ്ട് കോളേജുകൾക്ക് മെയ് മാസത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. കൂടാതെ മെയ് മാസത്തിൽ തന്നെ ഡൽഹി-എൻസിആർ മേഖലയിലെ നൂറിലധികം സ്കൂളുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. നേരത്തെ, ഏപ്രിലിൽ, സ്വകാര്യ സ്‌കൂളുകളിൽ വ്യാജ ബോംബ് ഭീഷണി ഇമെയിൽ സംഭവങ്ങളെക്കുറിച്ച് ഡൽഹി സർക്കാരിനോട് ഹൈക്കോടതി വിശദമായ സ്ഥിതിവിവര റിപ്പോർട്ട് തേടിയിരുന്നു.
ഇതേ തുടർന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ അഞ്ച് ബോംബ് ഡിസ്പോസൽ സ്ക്വാഡുകളെ (ബിഡിഎസ്) വിന്യസിച്ചിട്ടുണ്ടെന്നും 18 ബോംബ് ഡിറ്റക്ഷൻ ടീമുകളെ (ബിഡിടി) വിന്യസിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചു. IGI എയർപോർട്ട്, റെയിൽവേ, മെട്രോ എന്നിവിടങ്ങളിലെല്ലാം സുരക്ഷാ സംവിധാനം വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)