Posted By user Posted On

ഈ ഭക്ഷണങ്ങൾ കഴിച്ച് പണി വാങ്ങരുത്; മഴക്കാലത്ത് ഇവയെല്ലാം വില്ലന്മാർ

തണുത്ത കാലാവസ്ഥയിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ താരതമ്യേന മന്ദഗതിയിൽ ആയിരിക്കും ഈ അവസ്ഥയിൽ ചൂടുള്ളതും ശുദ്ധമായതുമായ ഭക്ഷണം വേണം കഴിക്കുവാൻ. പ്രതിരോധ ശേഷി താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് അണുബാധയേൽക്കാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് ക്ഷണങ്ങളും കനത്തതും കൊഴുപ്പുള്ളതുമായ വിഭവങ്ങൾ ഒഴിവാക്കണം. ഉപയോഗിച്ച എണ്ണ ആവർത്തിച്ചുപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതും ഈർപ്പം താങ്ങി നിൽക്കുന്ന ഭക്ഷണം കഴിക്കുന്നതും അപകടമാണ്.ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികളായ അണുക്കൾ എന്നിവ ഈ കലാവസ്ഥയിൽ പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്. ആളുകൾ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഒരിക്കലും ഗുണകരമല്ല. ഈർപ്പമുള്ള കാലാവസ്ഥയിലെ അണുബാധയും ശുചിയാല്ലാത്ത വെള്ളവും എല്ലാം പ്രശ്‌നമാണ്. മാത്രമല്ല, ഭക്ഷണം പൊടി, ഈച്ച, മലിനമായ വെള്ളം എന്നിവയുമായി സമ്പർക്കത്തിൽ വരുന്ന ഭക്ഷണം ദഹനനാളത്തിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.

ഇലക്കറികൾ ഒഴിവാക്കാം
ഇലക്കറികൾ പോഷകസമൃദ്ധമായതിനാൽ അവ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പൊതുവെ പറയുന്നത്. അത് ശരിയുമാണ്. എന്നാൽ മഴക്കാലത്ത് ചീര, മുരിങ്ങ , ബ്രോക്കോളി, കാബേജ്, തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യകരമല്ല. ചതുപ്പ് നിലത്തിനു സമാനമായ പ്രദേശത്ത് വളരുന്ന ഇത്തരം ചെടികളിൽ മഴക്കാലത്ത് പ്രാണികൾ കൂടുകൂട്ടുന്നു.ഇലകളിലെ അമിതമായ ഈർപ്പം കാരണം ഈ സീസണിൽ പച്ചിലകൾ നശിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ഹാനികരമായ അണുക്കൾ അതിൽ ഉണ്ടാകുകയും ചെയ്യുന്നു. അതിലെന്ത്‌ മഴക്കാലത്ത് ഇലക്കറികൾ ഡയറ്റിൽ നിന്നും ഒഴിവാക്കി, പ്രതിരോധശേഷിയും വിറ്റാമിൻ എ, സി, ഫോളിക് ആസിഡ് എന്നിവയും ലഭിക്കുന്നതിന് ഓറഞ്ച്, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വേവിക്കാത്ത പച്ചക്കറികൾ വേണ്ടേ വേണ്ട
ഡയറ്റിന്റെ ഭാഗമായി വേവിക്കാത്ത പച്ചക്കറികൾ അതിന്റെ പോഷകാംശം നഷ്ടപ്പെടാതെ കഴിക്കുന്ന രീതി വ്യാപകമാണ്. എന്നാൽ മഴക്കാലത്ത് ആ രീതി വേണ്ട. മഴക്കാലത്തെ താപനിലയും ഈർപ്പവും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമാണ്. പാകം ചെയ്തതോ തിളപ്പിച്ചതോ ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ മാത്രം കഴിക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.

നേരത്തെ മുറിച്ചു വച്ചതോ തൊലികളഞ്ഞതോ ആയ പഴങ്ങൾ കഴിക്കരുത്
കഴിക്കാനുള്ള എളുപ്പത്തിനായി മുറിച്ചും തൊലികളഞ്ഞും വച്ചിരിക്കുന്ന പഴങ്ങൾ കടകളിൽ ലഭ്യമാണ്. ഇത് കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന പോലെയാണ്. ഈർപ്പം നിറഞ്ഞ അവസ്ഥയിൽ ഇവ ചീയാനും രോഗാണുക്കകൾ ഉണ്ടാകാനും ഉള്ള സാധ്യത ഉണ്ട്. കഴിക്കുന്നതിനു തൊട്ട് മുൻപായി മാത്രം പഴങ്ങൾ മുറിക്കുക.ആപ്പിൾ, പിയർ പോലുള്ള പഴങ്ങൾ ഈ അകലാവസ്ഥയിൽ കൂടുതലായി കഴിക്കാൻ ശ്രമിക്കുക.

സീ ഫുഡുകൾ ശ്രദ്ധിക്കുക
മൺസൂൺ കാലത്ത്, മത്സ്യം, കൊഞ്ച്, ഞണ്ട് എന്നിവയുൾപ്പെടെയുള്ള സമുദ്രവിഭവങ്ങളും ബീഫ് പിലുള്ള ചുവന്ന മാംസവും കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ശുദ്ധമായതല്ല എങ്കിൽ ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പാലുൽപ്പന്നങ്ങൾ
തൈര് , കോട്ടേജ് ചീസ് പോലുള്ള പാൽ ഉൽപന്നങ്ങളിലും അമിതമായി സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് ഉണ്ടാകും. അതിനാൽ, മൺസൂൺ കാലത്ത് ഇവ ഉപയോഗിക്കുമ്പോൾ മലിനമാകാതെ ശരിയായി സൂക്ഷിച്ചതാണ് എന്നുറപ്പ് വരുത്തുക. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാസ്ചറൈസ് ചെയ്ത പാലുൽപ്പന്നങ്ങൾ മാത്രം തെരഞ്ഞെടുക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *