global village 2022കാഴ്ചയുടെ വിരുന്നൊരുക്കി ദുബായ് ഗ്ലാേബൽ വില്ലേജ് തുറന്നു; ടിക്കറ്റ് നിരക്കും പ്രവർത്തന സമയവും അറിയാം
ദുബായ്: വിനോദത്തിന്റെയും കാഴ്ചയുടെ വിരുന്നൊരുക്കി ദുബായ് ഗ്ലാേബൽ വില്ലേജ്സന്ദർശകർക്കായി തുറന്നു. മുഴുവൻ പവിലിയനുകളിലും പ്രധാനവേദികളിലും തീർത്തും പുതുമയുള്ള മാറ്റങ്ങൾ ആണ് ഇത്തവണ വരുത്തിയിരിക്കുന്നത് global village 2022. കുടുംബത്തോടൊപ്പമെത്തുന്നവർക്ക് കൂടുതൽ ആസ്വാദ്യമായ പരിപാടികളും വിവിധ പവിലിയനുകളിൽ ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി കാർണിവൽ അടക്കമുള്ള വിനോദങ്ങളും ദുബായ് ഗ്ലോബൽ വില്ലേജിലുണ്ടാവും. ഗ്ലോബൽ വില്ലേജിന്റെ 27ാം സീസൺ 2023 ഏപ്രിൽ വരെ നീളും. എല്ലാദിവസവും വൈകീട്ട് നാലു മുതലാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ച ഒരു മണിവരെ പ്രവർത്തിക്കും. 3,500ലധികം ഷോപ്പിങ് ഔട്ട്ലറ്റുകളും 250ലധികം റസ്റ്റാറന്റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്താൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലബനാൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ പവിലിയനുകളാണ് ഇത്തവണയുള്ളത്. സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ വിവിധ റൂട്ടുകളിൽനിന്ന് ബസ് സർവിസ് ആരംഭിച്ചിട്ടുണ്ട്. റാശിദിയ്യ സ്റ്റേഷൻ, ഗുബൈബ സ്റ്റേഷൻ, എമിറേറ്റ്സ് മാൾ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസുണ്ടാകും. കാറിൽ വരുന്നവർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (ഇ-311) എക്സിറ്റ് 37 വഴി ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കാം. സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ടു ടിക്കറ്റുകൾക്കും 10 ശതമാനം കുറവ് ലഭിക്കും. 18 ദിർഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)