driver solutionഇനി സ്മാർട്ട് ആയി ഡ്രൈവ് ചെയ്യാം; ദുബായിലെ റോഡുകളിലെ വേഗപരിധി വർധിപ്പിച്ചു
ദുബായ്: ദുബായിലെ റോഡുകളിൽ യാത്രാവേഗം 20 ശതമാനം വർധിച്ചു. റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) നവീന ഡിജിറ്റൽ ട്രാഫിക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയതോടെയാണ് യാത്രാവേഗം കൂട്ടിയത് driver solution. ഗതാഗതം സുഗമമാക്കുന്നതിന് സ്മാർട്ട് സാങ്കേതികവിദ്യകളും സോഫ്റ്റ്വെയറും ഉപയോഗിക്കുന്നതാണ് ഈ പദ്ധതി. ആർ.ടി.എയുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ്(ഐ.ടി.എസ്) എന്ന സംവിധാനമാണ് ഇതിന് ഏറെ സഹായിച്ചത്. നിലവിൽ ഈ സംവിധാനം ഉപയോഗിച്ച് 63 ശതമാനത്തോളം റോഡിലെ നിരീക്ഷണം മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് സ്മാർട്ട് സംവിധാനങ്ങൾ ആർ.ടി.എ ഏർപ്പെടുത്തുന്നത്. ഇതിന് വഴി അപകടങ്ങൾ നടന്നാലും മറ്റ് പ്രശ്നങ്ങൾ ഉണ്ടായാലും സംഭവ സ്ഥലത്ത് പൊലീസും മറ്റു സന്നാഹങ്ങളും എത്തിച്ചേരുന്ന സമയവും വേഗത്തിലായിട്ടുണ്ട്. 2020 നവംബറിലാണ് റോഡ് ഗതാഗതം സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കുന്ന ഐ.ടി.എസ് സംവിധാനത്തിന്റെ ആദ്യ വിപുലീകരണം പൂർത്തിയായത്. ആദ്യഘട്ട പദ്ധതിയിൽ 116 ട്രാഫിക് കാമറകൾ സ്ഥാപിച്ചതിലൂടെ ട്രാഫിക് നിരീക്ഷണവും വിവര ശേഖരണവും വേഗത്തിലായി. റോഡ് ശൃംഖലയുടെ 60 ശതമാനവും ഇതിലൂടെ സ്മാർട്ട് സംവിധാനത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ തുടങ്ങാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത് കൂടി പ്രാവർത്തികമാകുന്നതോടെ എമിറേറ്റിലെ 710 കി.മീ. മുഴുവൻ പ്രധാന റോഡുകളും ഐ.ടി.എസിൽ ഉൾപ്പെടും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)