Posted By user Posted On

അവധി ഇല്ലാതെ ആഴ്ചയില്‍ ഏഴുദിവസവും ജോലി; വീട്ടുജോലിക്കാരന് ലഭിച്ചത് 654 രൂപ, വളര്‍ത്തുനായയ്ക്ക് എട്ടുലക്ഷം; ഒടുവിൽ കുടുങ്ങി ഹിന്ദുജ കുടുംബം

സ്വിസ് കോടതിയില്‍ നിന്നാണ് ഈ അടുത്ത് വലിയൊരു മനുഷ്യവകാശലംഘനത്തിന്‍റെ കഥ പുറത്തുവന്നത്. ഇന്ത്യയില്‍ ജനിച്ച ബ്രിട്ടനിലെ സമ്പന്ന കുടുംബമായ ഹിന്ദുജകളുടെ സ്വിറ്റ്സര്‍ലന്‍ഡിലെ കുടുംബത്തിൽ കുടുംബം വീട്ടുജോലിക്കാര്‍ക്ക് നല്‍കിയ വേതനം വളര്‍ത്തുനായകള്‍ക്കായി ചെലവിട്ടതിനേക്കാള്‍ തുച്ഛം ആണെന്നതായിരുന്നു ഇത്. അവധി ഇല്ലാതെ ആഴ്ചയില്‍ ഏഴുദിവസവും ജോലി ചെയ്ത വീട്ടുജോലിക്കാരന് ലഭിച്ചത് 654 രൂപയും അതായത് ഏഴ് സ്വിസ് ഫ്രാങ്ക്, വളര്‍ത്തുനായയ്ക്കായി ഈ കുടുംബം പ്രതിവര്‍ഷം ചെലവാക്കിയത് എട്ടുലക്ഷം രൂപയുമാണ്. നിയമാനുസൃത അവധി ഇല്ലാതെ ആഴ്ചയില്‍ ഏഴുദിവസവും 18 മണിക്കൂര്‍ വരെ ജോലി ചെയ്യിച്ചെന്ന് കോടതി കണ്ടെത്തി. സ്വറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടത്തെ കറൻസിയിലാണ് ശമ്പളം നൽകേണ്ടത്. എന്നാൽ ഹിന്ദുജ കുടുംബം വീട്ടുജോലിക്കാർക്ക് രൂപയിലാണ് ശമ്പളം കൊടുത്തിരുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഇത്തരം ജോലികള്‍ക്ക് നല്‍കേണ്ട അടിസ്ഥാനശമ്പളത്തിന്‍റെ പത്തിലൊന്നില്‍ താഴെയായിരുന്നു ശമ്പളമെന്ന് കോടതി കണ്ടെത്തി. ഹിന്ദി മാത്രം സംസാരിക്കുന്ന ഈ ജോലിക്കാരുടെ പാസ്പോർട്ട് പോലും കൈക്കലാക്കി പുറത്തുപോകാന്‍ പോലും അനുവദിക്കാതെയാണ് ഇവരെ ജോലിയെടുപ്പിച്ചിരുന്നത്. തൊഴിലാളികള്‍ പലപ്പോലും കിടന്നുറങ്ങിയത് ബേസ്മെന്‍റിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ 20 സമ്പന്ന കുടുംബങ്ങളില്‍ ഒന്ന് കൂടിയാണ് ഹിന്ദുജ.

2018ല്‍ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 2018ല്‍ ഹിന്ദുജയുടെ വില്ലയിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് ഗുരുതരമായ തൊഴില്‍പീഡനം പുറത്തുവന്നത്. തെളിവായി രേഖകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു. അനധികൃത തൊഴില്‍ നല്‍കല്‍, കുറഞ്ഞ ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയും കോടതിയില്‍ തെളിയിക്കപ്പെട്ടു. താമസവും ഭക്ഷണവും നല്‍കുന്നതിനാല്‍ വേതനം കുറയുമെന്നായിരുന്നു കോടതിയിൽ കുടുംബം നടത്തിയ വാദം.

ഹിന്ദുജ കുടുംബം സൂപ്പറാണെന്ന് മുൻ വീട്ടുജോലിക്കാരൻ കോടതിയിൽ മൊഴി നൽകി, കൂടാതെ കോടതി നടപടികള്‍ക്കിടെ ജീവനക്കാരുമായി ഹിന്ദുജ കുടുംബം ഒത്തുതീര്‍പ്പിലെത്തി. മൂന്ന് പരാതിക്കാർ കേസ് ഉപേക്ഷിച്ചു. എന്നാൽ ഹിന്ദുജയുടെ വാദങ്ങളെല്ലാം മനസിലാക്കിയ കോടതി ക്രിമിനല്‍ വിചാരണ തുടരുക തന്നെ ചെയ്തു. യുഎസിലോ യുകെയിലോ നിലവിലുള്ള ജൂറി സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായി മൂന്ന് ജഡ്ജിമാരുടെ പാനലാണ് വിധി പറഞ്ഞത്. അജയ് ഹിന്ദുജയും ഭാര്യ നമ്രതയും മാതാപിതാക്കളും നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്നെത്തിച്ച വീട്ടുജോലിക്കാര്‍ക്ക് നല്‍കിയത് സ്വിസ് നിയമപ്രകാരമുള്ളതിനേക്കാള്‍ കുറഞ്ഞ വേതനമാണെന്ന് കണ്ടെത്തി. മനുഷ്യക്കടത്ത് ആരോപണം മാത്രമാണ് കോടതി തള്ളിക്കളഞ്ഞത്. മുതിര്‍ന്ന കുടുംബാംഗങ്ങളായ 78 കാരനായ പ്രകാശ് ഹിന്ദുജയ്ക്കും 75കാരി കമല്‍ ഹിന്ദുജയ്ക്കും നാലരവര്‍ഷം തടവുശിക്ഷ. അജയ് ഹിന്ദുജയ്ക്കും ഭാര്യ നമ്രതയ്ക്കും നാലുവര്‍ഷം തടവ്. കുടുംബത്തിന്‍റെ ബിസിനസ് മാനേജര്‍ നജീബ് സിയാസിക്ക് 18 മാസത്തെ സസ്പെഷന്‍നും കോടതി വിധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *