Posted By user Posted On

qropsയുഎഇയിൽ 45,900 പേർക്ക് 676 ദശലക്ഷം ദിർഹം പെൻഷൻ നൽകും; വിതരണം നാളെ

യുഎഇയിൽ 45,900 പേർക്ക് 676 ദശലക്ഷം ദിർഹം പെൻഷൻ വിതരണം ചെയ്യുമെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) അറിയിച്ചു. 2021 ഒക്ടോബറിലെ പെൻഷൻ വിതരണവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 63 ദശലക്ഷം ദിർഹത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്നും ഈ സമയത്ത് വിതരണം ചെയ്ത പെൻഷനുകളുടെ മൂല്യം 613 ദശലക്ഷം ദിർഹമാണെന്നും ജിപിഎസ്എസ്എ അറിയിച്ചു qrops. ഒക്ടോബർ 27 വ്യാഴാഴ്ച തുക വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും യുഎഇയുടെ പെൻഷൻ അതോറിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി. 1999 ലെ ഫെഡറൽ ലോ നമ്പർ 7-ലെ വ്യവസ്ഥകൾക്ക് വിധേയരായ പൗരന്മാരും പെൻഷൻ നിയമത്തിന് അനുസൃതമായി ധനമന്ത്രാലയത്തിന് വേണ്ടി ജിപിഎസ്എസ്എ കൈകാര്യം ചെയ്യുന്ന സിവിലിയൻമാരും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരാണ് പെൻഷന് അർഹരായവർ. ആഗോള പെൻഷൻ സൂചകങ്ങൾ അളക്കുന്നതിൽ മെർസർ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് അനുസരിച്ച് പെൻഷൻ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിൽ യുഎഇ 25-ാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള റിട്ടയർമെന്റ് വരുമാന സംവിധാനങ്ങളെക്കുറിച്ചുള്ള പ്രസക്തമായ സൂചകങ്ങൾ ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *