
യുഎഇ വിസ ഓവർസ്റ്റേ പിഴ: വ്യക്തത വരുത്തി അധികൃതർ, അറിയാം ഇക്കാര്യങ്ങൾ
വിസ, റെസിഡൻറ്സ് കാലാവധി കഴിഞ്ഞാൽ ചുമത്തുന്ന പിഴയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി യുഎഇ അതോറിറ്റി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്പോൺസർ വിസ പുതുക്കുന്നതിന്കാ ലാവധി കഴിഞ്ഞാൽ നടപടി സ്വീകരിക്കണമെന്ന് അതോറിറ്റി വെബ്സൈറ്റിൽ പറയുന്നു. റെസിഡൻസി വിസ റദ്ദായാൽ 30 ദിവസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ കാലാവധിയും കഴിഞ്ഞ് രാജ്യത്ത് തങ്ങിയാൽ ദിവസവും 25ദിർഹം വീതം ആദ്യ ആറുമാസം പിഴ വരും. പിന്നീട് അടുത്ത ആറു മാസം ദിവസം 50 ദിർഹമും ഒരു വർഷത്തിനു ശേഷം ദിനംപ്രതി 100 ദിർഹ പിഴയടക്കണം. ദിവസവും 50 ദിർഹമാണ് വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ പിഴ. 30 ദിവസത്തിൽ കുറവാണെങ്കിൽ പിഴ ദുബൈ വിമാനത്താവളത്തിലും ജി.ഡി.ആർ.എഫ്.എ അഡ്മിനിസ്ട്രേഷൻ മെയിൻ ബിൽഡിങ്ങിലും അടക്കാം. എന്നാൽ, 30 ദിവസം പിന്നിട്ടാൽ ജി.ഡി.ആർ.എഫ്.എയിൽ തന്നെ പിഴ അടക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)