Posted By user Posted On

dubai national dayവിനോദവും കാഴ്ച വിരുന്നുമായി യുഎഇ ദേശീയ ദിനാചരണം: പരിപാടികളുടെയും ആഘോഷങ്ങളുടെയും മുഴുവൻ പട്ടിക ഇതാ

ഷാർജ: യുഎഇയുടെ 51-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായുള്ള പരിപാടികളുടെ പട്ടിക ഷാർജ ദേശീയ ദിനാഘോഷ കമ്മിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. നവംബർ 24 മുതൽ ഡിസംബർ 3 വരെയാണ് ആഘോഷങ്ങൾ നടക്കുക. ഷാർജയിലെ നഗരങ്ങളിലും പ്രധാന വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രങ്ങളിലും ഒരു മാസം മുഴുവൻ രാജ്യത്തിന്റെ നേട്ടങ്ങളിലേക്കും ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന പരിപാടികൾ നടക്കും dubai national day. ഫ്ലാഗ് ഐലൻഡ്, അൽ മജാസ് ആംഫി തിയേറ്റർ, ഷാർജ നാഷണൽ പാർക്ക്, മലീഹ പബ്ലിക് പാർക്ക്, അൽ ഹിസ്ൻ ഐലൻഡ്, അൽ ഖരൂസ്, ദിബ്ബ അൽ ഹിസ്നിലെ ഖോർഫക്കൻ ആംഫി തിയേറ്റർ, വാഡി, അൽ ഹെലോയും കൽബയിലെ വിവിധ പ്രദേശങ്ങളും, അൽ ബത്തയിലെ പാർക്കുകളും റെസിഡൻഷ്യൽ ഏരിയകളും, അൽ മദാമിന്റെ വിവിധ പ്രദേശങ്ങളും, അൽ ദൈദ് ഫോർട്ടും, അൽ ഹംരിയയിലെ ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുക. ‘സുൽത്താൻ ഓഫ് ഗിവിംഗ്’ എന്ന സംഗീത പരിപാടിയും അരങ്ങേറും. ഇതിൽ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭരണത്തിൻകീഴിൽ രാജ്യം കൈവരിച്ച നഗര-സാംസ്‌കാരിക-പാരിസ്ഥിതിക വികസനം പ്രവർത്തനങ്ങളായിരിക്കും അവതരിപ്പിക്കുക. മറ്റുള്ളവയ്ക്ക് പുറമെ ‘ന്യൂ എറ’ എന്ന പേരിൽ ഒരു പ്രകടനവും ഉണ്ടാകും. നവംബർ 29 മുതൽ ഡിസംബർ 3 വരെ വൈകുന്നേരം 4.30 മുതൽ രാത്രി 10 വരെയാണ് പരിപാടികൾ നടക്കുക. ഒരു മഞ്ഞു ഗ്രാമം, ദേശീയ ലാൻഡ്‌മാർക്കുകളുടെ മഞ്ഞ് ശിൽപം, ഷാർജ ലാൻഡ്‌മാർക്കുകളുടെ മാതൃക എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *