വീണ്ടും യാത്ര മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്; പെരുവഴിയിലായി പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാർ
വീണ്ടും സർവീസുകൾ മുടക്കി യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.വ്യാഴാഴ്ച പുലർച്ചെ 1.40ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെയായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയതോടെ പെരുവഴിയിലായിരിക്കുകയാണ് നിരവധി യാത്രക്കാർ .
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)