Posted By user Posted On

best conditioner for frizzy hairഷാമ്പൂ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ? ഈ കമ്പനികളുടെ ഷാമ്പൂവിൽ കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം: ആശങ്ക വേണ്ടെന്ന് അധികൃതർ

കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്ത് തുടർന്ന് ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്ബൂ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ യുണിലിവര്‍ best conditioner for frizzy hair. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഷാമ്പൂവിൽ കലര്‍ന്നിരിക്കുന്നുവെന്നാണ് സംശയിക്കുന്നത്. ബെന്‍സീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രക്താര്‍ബുദത്തിന് കാരണമായേക്കാം. ഇതാണ് നടപടിയ്ക്ക് കാരണം. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെയാണ് യുണിലിവര്‍ തിരിച്ചു വിളിച്ചിരിക്കുന്നത് . എയറോസോള്‍ ഡ്രൈ ഷാംപൂ നിര്‍മ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ബ്രാന്‍ഡുകളും തിരിച്ചുവിളിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ അറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ദുബായിലെ താമസക്കാർ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കാൻസറിന് കാരണമാകുന്ന ബെൻസീൻ അടങ്ങിയിട്ടുള്ള ഷാമ്പൂ രാജ്യത്ത് വിൽക്കുന്നില്ലെന്നാണ് അധികൃതർ പ്രസാതാവനയിലൂടെ അറിയിച്ചത്. രാജ്യത്ത് പ്രാദേശികമായി നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വ്യാപാരം ചെയ്യുന്നതുമായ എല്ലാ ഉൽപ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാണെന്നും അധികൃതർ അറിയിച്ചു. അതുപോലെ തന്നെ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും വ്യക്തമാക്കി. കൂടാതെ, ഉപഭോക്തൃ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും കിംവദന്തികളും സംബന്ധിച്ച് പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *