Posted By user Posted On

എമിറേറ്റ്സ് ഡ്രോ: ഒരക്കം അകലെ ‘ഭാ​ഗ്യവാന്’ നഷ്ടമായത് 100 മില്യൺ ദിർഹം

ഈ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത് 6190 പേർ. മൊത്തം AED 965,500-ത്തിന് മുകളിൽ സമ്മാനത്തുകയും ഇവർ പങ്കിട്ടു.

തുർക്കിയിൽ നിന്നുള്ള അലി സെയ്ദി മെ​ഗാ7 നറുക്കെടുപ്പിൽ ഏഴിൽ ആറ് അക്കങ്ങൾ മാച്ച് ചെയ്ത് AED 250,000 നേടി. ഒറ്റ അക്കത്തിനാണ് അദ്ദേഹത്തിന് ​ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. ഭാ​ഗ്യമുള്ളയാൾ (lucky guy) എന്ന പേരിൽ അറിയപ്പെടുന്ന അലി, ഇതിന് മുൻപ് ഒറ്റ ഡ്രോയിൽ 39 തവണ വിജയിച്ചിട്ടുണ്ട്. “ഇത്തവണത്തെ വലിയ വിജയത്തിൽ ഞാൻ അത്യധികം സന്തോഷവാനാണ്.” അലി സെയ്ദി പറയുന്നു. നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ വാഹനം നിർത്തി ഞാൻ പരിശോധിച്ചു. എനിക്ക് വിശ്വസിക്കാനായില്ല, ഈ വിജയം”

ഇസ്താംബൂളിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് അലി സെയ്ദി. സമ്മാനത്തുകയുടെ ഒരു പങ്ക് നിക്ഷേപിക്കാനും ബാക്കി കാരുണ്യപ്രവർത്തികൾക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. സ്ഥിരമായി ​ഗെയിം കളിക്കുന്നവർക്ക് ഭാ​ഗ്യം ഒരുനാൾ ഉറപ്പായും വരും എന്നാണ് അലി പറയുന്നത്.

ആന്ധ്രാപ്രദേശിൽ നിന്നുള്ള നാതി ദുർ​ഗപ്രസാദ് ആണ് മറ്റൊരു വിജയി. 23 വയസ്സുകാരനായ അദ്ദേഹം മെ​ഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 70,000 നേടി. രണ്ടു മാസമേ ആയിട്ടുള്ള നാതി, ​ഗെയിം കളിച്ചു തുടങ്ങിയിട്ട്.

“ഇത് വലിയൊരു മാറ്റം എന്റെ ജീവിതത്തിൽ ഉണ്ടാക്കും. ഇതിൽ നിന്നും 25% ചാരിറ്റിക്കായി ചെലവഴിക്കും. ബാക്കി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാനാണ് ഉപയോ​ഗിക്കുക.” – നാതി പറയുന്നു.

മലയാളിയായ മുഹമ്മദ് ഷിഹാബാണ് മറ്റൊരു വിജയി. ഐ.ടി ടെക്നീഷ്യനായ ഷിഹാബ്, ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 നേടി. 20 ദിവസമേ ആയിട്ടുള്ളൂ ഷിഹാബ് ​ഗെയിം കളിച്ചു തുടങ്ങിയിട്ട്.

“അച്ചന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ ഈ പണം ഉപയോ​ഗിക്കും. ഇത് വലിയ സഹായമാണ് എനിക്ക്.“ – ഷിഹാബ് പറഞ്ഞു.

ജൂലൈ അഞ്ച് മുതൽ ഏഴ് വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് അടുത്ത നറുക്കെടുപ്പ് നടക്കും. എമിറേറ്റ്സ് ഡ്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് സ്ട്രീം കാണാം. ഇപ്പോൾ തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. അപ്ഡേറ്റുകൾക്ക് ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ [email protected] അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.com

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *