യുഎഇയിലെ പ്രശസ്ത മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു
പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന യുഎഇയിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ അന്തരിച്ചു. ലോകരാഷ്ട്രങ്ങളുടെ ഭരണാധികാരികൾ, കലാ, സാംസ്കാരിക, കായിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെയെല്ലാം ചിത്രങ്ങൾ പകർത്തിയ പ്രമുഖ ഫോട്ടോഗ്രാഫർമാരിലൊരാളായിരുന്നു. വർഷങ്ങളോളം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലിഷ് ദിനപത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ മുകുന്ദൻ ജില്ലയിലെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ അൽ അമർ സ്റ്റുഡിയോയിൽ ഫൊട്ടോഗ്രാഫറായാണ് കരിയർ ആരംഭിച്ചത്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൃതദേഹം നാളെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. മുൻ ഫുട്ബോൾ കളിക്കാരൻ പരേതനായ കെ.പി.മുകന്ദൻ, ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നിത പ്രശാന്ത്. മക്കൾ: വിനായക്, ആഞ്ജയനേയ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)