പാസ്പോർട്ട് റദ്ദായെന്ന് സന്ദേശം, പുതിയ തന്ത്രവുമായി സൈബർ തട്ടിപ്പുകാർ; മുന്നറിയിപ്പുമായി യുഎഇ
പാസ്പോർട്ട് റദ്ദാക്കിയെന്നും രാജ്യം വിടുന്നതിന് നിയന്ത്രണമേർപ്പെടുത്തിയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻറെ (ജി.ഡി.ആർ.എഫ്.എ) പേരിൽ സന്ദേശമയച്ച് തട്ടിപ്പിന് ശ്രമം.പുതിയ രീതിയിൽ സന്ദേശങ്ങൾ അയച്ച് സൈബർ തട്ടിപ്പുകാർ തട്ടിപ്പിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജി.ഡി.ആർ.എഫ്.എയുടെ പേരിൽ അജ്ഞാതമായ നമ്പറുകളിൽനിന്ന് ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ഐ.സി.പി എക്സ് അക്കൗണ്ടിലെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. ഐ.സി.പിയുടെ സേവനങ്ങൾ അംഗീകൃത ചാനലുകളിലൂടെയും സ്മാർട്ട് സർവിസ് പ്ലാറ്റ്ഫോമുകളിലൂടെയും മാത്രമാണ് നൽകുന്നതെന്നും പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)