Posted By user Posted On

കനത്ത മഴക്കൊപ്പം ആലിപ്പഴ വർഷവും, മേഘാവൃതമായ അന്തരീക്ഷം; യുഎഇയിൽ കനത്ത ചൂടിന് ചെറിയ ശമനം

യു എ ഇയിൽ ഇന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനംയ ഇന്ന് ഉച്ചയോടെ യു എ ഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചില കട്ടിയുള്ള, ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അവ ഇന്നലെത്തേതിന് സമാനമായി മഴയ്ക്കും ആലിപ്പഴ വർഷത്തിനും കാരണമാകുമോ എന്ന് ഉറപ്പിക്കാനാവില്ല എന്നും എൻ സി എം അറിയിച്ചു.ഇന്ന് രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ മൂടിയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മെർക്കുറി റീഡിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് ഇന്ന് താപനില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും താപനില എത്താൻ സാധ്യതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *