യുഎഇയിൽ ബസപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് 47 ലക്ഷം രൂപ നഷ്ടപരിഹാരം
ബസ് അപകടത്തിൽ മരിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി ഏബ്രഹാമിന്റെ കുടുംബത്തിന് 2 ലക്ഷം ദിർഹം (45 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. ഏഴ് മാസത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ കോടതി വിധി ലഭിച്ചിരിക്കുന്നത്. 2020 ജൂലൈ 12 ന് ദുബായ് ഷെയ്ഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേയ്ക്ക് പോകുകയായിരുന്ന എബി സഞ്ചരിച്ച മിനി ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം സിമന്റ് ബാരിയറിലിടിച്ചു തീപിടിക്കുകയായിരുന്നു. യാത്രക്കാരായ 14 പേരിൽ എബിയുൾപ്പടെ 2 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ബാക്കി 12 പേർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മതിയായ മുൻകരുതലുകളില്ലാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർക്കെതിരെ ദുബായ് പൊലീസ് കേസെടുക്കുകയും ക്രിമിനൽ കോടതിയിലേയക്ക് റഫർ ചെയ്യുകയുമുണ്ടായി. പിന്നീട് കേസ് വിശകലനം ചെയ്ത ഫസ്റ്റ് ഇൻസ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും ഹാനി വരുത്തിയതിന് ഡ്രൈവർക്ക് മൂന്ന് മാസം തടവും 1000 ദിർഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം ദയധനവും നൽകാൻ വിധിച്ചു. എന്നാൽ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോകുകയുണ്ടായി. അപ്പീൽ ഹർജി പരിഗണിച്ച കോടതി അപകട കാരണമന്വേഷിക്കാൻ സാങ്കേതിക വിദഗ്ധരെ നിയോഗിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ അശ്രദ്ധയല്ല അപകടകാരണമെന്ന റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)