Posted By user Posted On

ഹിറ്റായി തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി, അറിയാം കൂടുതൽ വിവരങ്ങൾ

കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം നൽകുന്ന തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ വളരെ പ്രയോജനം ലഭിക്കുന്ന തപാൽ വകുപ്പിന്റെ ഹെൽത്ത് പ്ലസ് ആന്റ് എക്‌സ്പ്രസ് ഹെൽത്ത് പ്ലാൻ പദ്ധതിയാണ് വലിയ ശ്രദ്ധ നേടുന്നത്. തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ പോളിസിയിൽ അംഗമാകാനാകുക. വ്യക്തിഗത പ്ലാൻ ആയ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടാനുള്ള പ്രായപരിധി 18 വയസ് മുതൽ 65 വയസ് വരെയാണ്.
അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന പോളിസികൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും. ഒരു വർഷമാണ് പോളിസിയുടെ കാലാവധി. അപകട മരണമോ പൂർണ്ണ വൈകല്യമോ സംഭവിച്ചാൽ മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കുകയും ചെയ്യും. പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റായാൽ പോലും പതിനഞ്ച് ദിവസത്തേക്ക് ഈ പോളിസി വഴി ആശുപത്രി ചെലവിനുള്ള പണം ലഭിക്കും. അപകടം സംഭവിച്ചാൽ വെയിറ്റിങ് പിരീഡിന്റെ ആവശ്യവും ഇത്തരം പോളിസികൾക്കില്ലെന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നു.
15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാൻ വർഷം ഒരാൾ മുടക്കേണ്ടത് ജിഎസ്ടി ഉൾപ്പെടെ 755 രൂപയാണ്. 355, 555 തുടങ്ങിയവയാണ് മറ്റ് പ്ലാനുകൾ. 755 രൂപയുടെ പ്ലാനിൽ ആശുപത്രിയിൽ 15 ദിവസം വരെ അഡ്മിറ്റായാൽ സാധാരണ മുറിക്ക് പ്രതിദിനം 1,000 രൂപയും ഐസിയുവിന് 2,000 രൂപയും ലഭിക്കും. പരമാവധി 15 ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. 30 ദിവസത്തിനുള്ളിൽ പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കെത്തും. കൂടാതെ ഉപഭോക്താവിന്റെ കുട്ടിയുടെ കല്യാണ ആവശ്യത്തിനോ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ ഒരു ലക്ഷം രൂപ വരെ ധനസഹായമായി ലഭിക്കും. അപകടം മൂലം അഡ്മിറ്റാകുന്ന കേസുകളിലും ആശുപത്രി ചെലവുകൾക്കായും 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം.
അടുത്തുള്ള ഏത് തപാൽ ഓഫീസിൽ നിന്നോ പോസ്റ്റ് മാൻ വഴിയോ പോളിസി എടുക്കാം.1865 നും ഇടയിൽ പ്രായമുള്ളവർക്ക് ആണ് പോളിസി ലഭിക്കുക. പോളിസി എടുക്കാൻ ഉപഭോക്താവിന് തപാൽ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് തപാൽ ഓഫീസ് വഴി ഉടനടി സീറോ ബാലൻസ് അക്കൗണ്ട് എടുക്കാം. ആധാർ, പാൻ തുടങ്ങിയ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അക്കൗണ്ട് ആവശ്യമായവർ നേരിട്ട് എത്തുകയും വേണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *