Posted By user Posted On

യുഎഇ എമിറേറ്റ്സ് ഐഡി എന്നാൽ എന്താണ്? എങ്ങനെ അപേക്ഷിക്കാം; വിശദമായ വിവരങ്ങൾ ഇതാ

യുഎഇയിൽ താമസിക്കുന്നവർ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖയാണ്. രാജ്യത്ത് സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഐഡി നിർബന്ധമാണ്. ബയോമെട്രിക് ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ സ്മാർട്ട് കാർഡാണിത്. കാർഡിലുള്ള ചിപ്പിൽ ഉടമയെ കുറിച്ചുള്ള ഇരുപതിലേറെ വിവരങ്ങളടങ്ങിയിട്ടുണ്ട്. വ്യാജപകർപ്പ് നിർമിക്കാതിരിക്കാനായി ഒമ്പത് സുരക്ഷാ ഫീച്ചറുകളാണ് കാർഡിലുള്ളത്. ബാങ്ക് കാർഡിലുൾപ്പെടെ ഉപയോ​ഗിക്കുന്ന സുരക്ഷാ സംവിധാനമാണ് എമിറേറ്റ്സ് ഐഡിയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഡ് ഉടമയുടെ ഐഡന്റിറ്റി നമ്പർ, ഇഷ്യൂചെയ്ത തീയതി, കാലാവധി അവസാനിക്കുന്ന തീയതി, അറബിയിലും ഇംഗ്ലീഷിലുമായി കാർഡ് ഉടമയുടെ പേര്, പാസ്പോർട്ട് വിവരങ്ങൾ, ജെൻഡർ, പൗരത്വം, ജനനത്തീയതി തുടങ്ങിയ പ്രാഥമികവിവരങ്ങൾ, കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്പോൺസറുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, രണ്ട് വിരലടയാളങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ചിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്‌ പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) വെബ്‌സൈറ്റ് വഴി പുതിയ എമിറേറ്റ്സ് ഐഡിക്ക് വേണ്ടി അപേക്ഷിക്കാം. നിർദ്ദിഷ്ട ടൈപ്പിം​ഗ് സെ​ന്ററുകൾ വഴിയും അപേക്ഷ നൽകാവുന്നതാണ്. ബയോമെട്രിക് വിവരങ്ങൾ നൽകാൻ ഐസിപിയുടെ ഏതെങ്കിലും സർവീസ് സെ​ന്റർ സന്ദർശിക്കാവുന്നതാണ്. എമിറേറ്റ് ഐ.ഡി. ലഭിക്കുന്നതിനായി പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ഫോട്ടോ തുടങ്ങിയ ഡോക്യുമെന്റുകൾ സമർപ്പിക്കേണ്ടതാണ്. ആവശ്യമായ രേഖകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. കൂടാതെ നിശ്ചിത ഫീസും നൽകേണ്ടതാണ്. ഐഡിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ​ഗവൺമെ​ന്റ് പോർട്ടലിലും ഐസിപി വെബ്സൈറ്റിലും ലഭ്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *