Posted By user Posted On

mexican black magicയുഎഇയിൽ മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന സാധനങ്ങളുമായി പ്രവാസി പിടിയിൽ

ദുബായ്: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി യുഎഇയിൽ പ്രവാസി പിടിയിൽ. വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. 23 കിലോഗ്രാം സാധനങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് mexican black magic. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 തരം സാധനങ്ങള്‍ ഇയാളുടെ പക്കൽ ഉണ്ടായിരുന്നെന്നാണ് വിവരം. ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വെച്ച് ഇയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ടപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ മന്ത്രവാദത്തിനുള്ള സാധനങ്ങള്‍ ലഗേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഏലസുകള്‍, തുകല്‍ കഷണങ്ങള്‍, ചില മന്ത്രങ്ങള്‍ അച്ചടിച്ച കടലാസുകള്‍, അജ്ഞാത ദ്രാവകങ്ങള്‍ നിറച്ച കുപ്പികള്‍ തുടങ്ങിയവയാണ് ല​ഗേജിൽ ഉണ്ടായിരുന്നത്. ദുര്‍മന്ത്രവാദം നടത്തുന്നതും അതിനായുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നതും യുഎഇയിലെ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ലഭിക്കും. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ഇത്തരം സാധനങ്ങള്‍ ഉയര്‍ത്തുന്ന അപകടത്തെക്കുറിച്ച് തങ്ങള്‍ക്ക് നല്ല അറിവുണ്ടെന്നും അതുകൊണ്ടു തന്നെ മന്ത്രാവാദത്തിനും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പലതരം സാധനങ്ങളെക്കുറിച്ച് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അഹ്‍മദ് പറഞ്ഞു. പിടിയിലായ വ്യക്തിയെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *