Posted By user Posted On

യുഎഇയിലെ വേനൽ അവധി: വളർത്തുമൃഗങ്ങൾക്കായി ഉടമകൾ ചെലവഴിക്കുന്നത് 3,750 ദിർഹം വരെ

യുഎഇയിലെ താമസക്കാർ വേനലവധിക്കും വിനോദയാത്രകൾക്കുമൊക്കെയായി വീടുകളിൽ നിന്ന് മാറി നിൽക്കുമ്പോൾ വളർത്തുമൃ​ഗങ്ങളെ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മിക്കവാറും, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന കേന്ദ്രങ്ങളിലായിരിക്കും ഏൽപ്പിക്കുക. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്തും വർഷാവസാനത്തിലും താമസക്കാർ അവധിക്കാലത്തിനായി രാജ്യം വിടുന്നതിനാൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള സേവനങ്ങൾക്കുള്ള ഡിമാൻഡ് ഉയർന്നിട്ടുണ്ട്. പതിവ് സന്ദർശനങ്ങൾക്കും സ്പെഷ്യൽ സിറ്ററുകൾക്കും 70 ദിർഹം മുതൽ 170 ദിർഹം വരെ നൽകണം.

ദുബായ് ആസ്ഥാനമായുള്ള പെറ്റ് സെറ്റിംഗ് വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, അവധിയാഘോഷിക്കാനായി പലരും 3 ആഴ്‌ച വരെ അവധി എടുക്കുന്നുണ്ട്. ഇക്കാലയളവിൽ വളർത്തുമൃഗങ്ങളെ പരിചരിക്കാനുള്ള ചെലവ് 3,570 ദിർഹം വരെയാണ് വേണ്ടിവരുന്നത്. ജൂലൈ, ഓഗസ്റ്റ്, ഡിസംബർ, ജനുവരി തുടങ്ങിയ പീക്ക് സീസണുകളിലും ഈസ്റ്റർ ഇടവേളയിലും പെറ്റ് സിറ്റിം​ഗ് ബുക്കിം​ഗുകളിൽ വൻ കുതിപ്പുണ്ടാകുമെന്ന് ദി പെറ്റ് സിറ്റർ ദുബായിയുടെ ഉടമ പോളിറ്റ ഹെസ്‌കെത്ത് പറയുന്നു. ഉപഭോക്താക്കൾ പലപ്പോഴും ആറ് മാസം മുമ്പ് തന്നെ തങ്ങളുടെ സ്ലോട്ടുകൾ ബുക്ക് ചെയ്യാറുണ്ട്. സാധാരണ സ്കൂൾ അവധിക്ക് രണ്ടാഴ്ച മുമ്പാണ് പുതിയ ബുക്കിം​ഗുകൾ ലിസ്റ്റ് ചെയ്യുക. 30 മുതൽ 60 മിനിറ്റ് വരെയുള്ള സേവനങ്ങളാണ് സ്ഥാപനം വാ​ഗ്ദാനം ചെയ്യുന്നത്. ഒരേ ഇനത്തിൽപെട്ട രണ്ട് വളത്തുമൃ​ഗങ്ങൾക്കായി 85 ദിർഹം എന്ന നിരക്കിലാണ് സേവനം ലഭ്യമാക്കുന്നത്. കൂടാതെ ഉപഭോക്താവി​ന്റെ വീടി​ന്റെ ചുറ്റുപാടുകളിലെത്തിയാണ് സേവനം ലഭ്യമാക്കുന്നതെന്ന് സ്ഥാപനത്തി​ന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. വളർത്തുമൃ​ഗത്തി​ന്റെ മെഡിക്കൽ ഹിസ്റ്ററിയും പെരുമാറ്റ സവിശേഷതകളും അടങ്ങിയ അവശ്യ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് സമഗ്രമായ ഒരു ചോദ്യാവലി ഉപഭോക്താവ് പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. അതിലൂടെ സിറ്ററുമായി വളർത്തുമൃഗത്തെ പൊരുത്തപ്പെടുത്താനുള്ള മാർ​ഗങ്ങൾ എളുപ്പമാക്കും. തുടർന്നാണ് സുതാര്യമായ കരാറിൽ പങ്കാളിയാകുകയെന്ന് പോളിറ്റ പറയുന്നു. പെറ്റ് സിറ്റിം​ഗ് യാത്ര ആരംഭിക്കുന്നത് ത​ന്റെ മുതിർന്ന വളർത്തുമൃ​ഗമായ ഡൂഡിലിനെ പരിപാലിക്കുന്നതിന് വേണ്ടിയായിരുന്നെന്ന് സ്ഥാപനത്തി​ന്റെ സ്ഥാപക പറയുന്നു. ത​ന്റെ സ്വപ്ന ജോലി ഉപേക്ഷിച്ചാണ് പെറ്റ് സിറ്റിം​ഗ് ആരംഭിച്ചതെന്നും അവർ പറഞ്ഞു. താമസിയാതെ ത​ന്റെ സേവനം തേടി നിരവധി പേരെത്തിയെന്നും പോളിറ്റ സന്തോഷത്തോടെ ഓർത്തെടുക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *