Posted By user Posted On

യുഎഇയിൽ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് സ്മാ​ർ​ട്ട് ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ്റ്റാ​റ്റ​സ് അ​റി​യാ​ൻ സൗ​ക​ര്യം; എങ്ങനെയെന്ന് വിശദമായി നോക്കാം

യുഎഇയിൽ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര​ക്ക് മു​മ്പു​ത​ന്നെ സ്മാ​ർ​ട്ട് ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കാം.ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആണ് ഈ സൗ​ക​ര്യം അ​വ​ത​രി​പ്പി​ച്ചത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ‘Inquiry for Smart Gate Registration എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. സേ​വ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.സ്മാ​ർ​ട്ട് ഗേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി സ​മ​യം കു​റ​ക്കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് എ​ളു​പ്പ​മാ​ക്കാ​നും സ​ഹാ​യി​ക്കും. യു.​എ.​ഇ പൗ​ര​ന്മാ​ർ, ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) പൗ​ര​ന്മാ​ർ, ദു​ബൈ റെ​സി​ഡ​ൻ​സ് വി​സ ഉ​ട​മ​ക​ൾ, മ​റ്റു വി​സാ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ സ്മാ​ർ​ട്ട് ഗേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

സ്മാ​ർ​ട്ട് ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രി​ശോ​ധി​ക്കാ​ൻ:

  1. ജി.​ഡി.​ആ​ർ.​എ​ഫ്.​എ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
  2. Inquiry for Smart Gate Registration https://search.app/H6eqWm5BYKqtp5v7A എ​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക.
  3. താ​ഴെ പ​റ​യു​ന്ന വി​വ​ര​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ന​ൽ​കു​ക:

പാ​സ്പോ​ർ​ട്ട് ന​മ്പ​ർ

വി​സ ഫ​യ​ൽ ന​മ്പ​ർ

യു.​ഡി.​ബി ന​മ്പ​ർ

എ​മി​റേ​റ്റ്സ് ഐ.​ഡി വി​വ​ര​ങ്ങ​ൾ

  1. ദേ​ശീ​യ​ത, ജ​ന​ന തീ​യ​തി, ലിം​ഗ​ഭേ​ദം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തു​ക
  2. Submit ക്ലി​ക്ക് ചെ​യ്യു​ക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *