Posted By user Posted On

സമയം അതിക്രമിച്ചിട്ടും യുഎഇയിലേക്കുള്ള വിമാനം പറന്നില്ല; ജോലിസമയം കഴിഞ്ഞെന്ന് പൈലറ്റ്, വലഞ്ഞ് പ്രവാസി മലയാളി യാത്രക്കാർ

ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ വൈകിയത് മണിക്കൂറുകൾ. വിമാനം പുറപ്പെടാൻ വൈകിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഞായറാഴ്ച പുലർച്ചെ 4.10ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകൾ വൈകി രാത്രി ഏഴ് മണിയോടെ പുറപ്പെട്ടത്. പുലർച്ചെ ഷാർജയിൽ നിന്നെത്തിയ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു വിട്ടിരുന്നു. എട്ടരയോടെ വിമാനം കരിപ്പൂരിൽ എത്തി. എന്നാൽ പൈലറ്റിൻറെ ജോലിസമയം അവസാനിച്ചതിനാൽ ഉടൻ ഷാർജയിലേക്ക് പുറപ്പെട്ടില്ല. ഇതോടെയാണ് പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ പ്രയാസത്തിലായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *