Posted By user Posted On

eucrisaലഹരി വാങ്ങിയാലും വിറ്റാലും സഹായിച്ചാലും കടുത്ത ശിക്ഷ, 2.24 കോടി രൂപ പിഴ ; നടപടി കടുപ്പിച്ച് യുഎഇ

അബുദാബി: യുഎഇയിൽ ഓൺലൈൻ വഴി ലഹരിമരുന്ന് പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിക്കുന്നു. ഇത്തരക്കാർക്ക് ഇനി മുതൽ തടവും 10 ലക്ഷം ദിർഹം വരെ (2.24 കോടി രൂപ) പിഴയും ശിക്ഷ ലഭിക്കും eucrisa. വാട്സാപ് ഉൾപ്പെടെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ലഹരിമരുന്ന് വ്യാപാരം നടത്തുന്നവർക്ക് കുറഞ്ഞത് 6 മാസം തടവും അര ലക്ഷം ദിർഹം (11.2 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. ലഹരി വിൽപ്പന നടത്തുന്നവരും ലഹരി വാങ്ങുന്നവരും നടപടികൾക്കും ശിക്ഷയ്ക്കും വിധേയരാകും. നിരോധിത മരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും വിശദാംശങ്ങളോ ചിത്രമോ ദൃശ്യമോ ആവശ്യപ്പെടാതെ അയയ്ക്കുന്നതും കുറ്റകരമാണ്. സ്വന്തം ഉപയോഗത്തിനോ വിപണനത്തിനോ വേണ്ടി ലഹരിമരുന്ന് വാങ്ങുന്നതും ശിക്ഷാർഹമാണ്. ലഹരിമരുന്ന് ഇടപാടുകൾക്കായി മറ്റുള്ളവർ മുഖേന പണം നിക്ഷേപിക്കുന്നതും ശിക്ഷാർഹമാണ്. ലഹരി ഇടപാടുകൾക്ക് ധനസഹായം നൽകുന്നവർക്കെതിരെയും നടപടിയെടുക്കും. ഇത്തരക്കാർക്ക് തടവോ അര ലക്ഷം ദിർഹം പിഴയോ ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *